അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലേയ്കുള്ള അതിർത്തികൾ അടച്ച നടപടി: കർണാടകത്തിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് ഹൈക്കോടതി
- കൊവിഡ് വ്യാപനം: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി കർണാടക: അതിർത്തികൾ അടയ്ക്കുന്നു
- രാമക്ഷേത്രത്തിന് സംഭാവന നൽകുന്ന വീടുകളെ അടയാളമിടുന്നു, ആർഎസ്എസ് നാസികളെ പോലെ പെരുമാറുന്നുവെന്ന് എച്ച് ഡി കുമാരസ്വാമി
- പ്രതിഷേധിയ്ക്കാനുള്ള അവകാശം ഉണ്ട്, പക്ഷേ എവിടെയും എപ്പോഴും പ്രതിഷേധിയ്ക്കാം എന്നല്ല അർത്ഥം: സുപ്രീം കോടതി
- ശശി തരൂരിനെതിരെ കർണാടകയിലും രാജ്യദ്രോഹത്തിന് കേസ്, കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനം
ബൈക്കിൽ പോകുന്നതിനിടെ കുടുംബത്തെ അക്രമിയ്ക്കാൻ ശ്രമിച്ച പുലിയെ യുവാവ് കൊന്നു
ബെംഗളുരു: ഭാര്യയ്ക്കും മകൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിയ്ക്കുന്നതിനിടെ തന്റെ കുടുംബത്തെ ആക്രമിയ്ക്കാനെത്തിയ പുലിയുടെ കഥകഴിച്ച് യുവാവ്. ഏറ്റുമുട്ടലിനൊടുവിൽ പുലി ചത്തു. രാജഗോപാൽ നായിക് എന്നയാളാണ് കുടുംബത്തെ രക്ഷിയ്ക്കാൻ പുലിയുമായി മൽപ്പിടുത്തത്തിന് ഇറങ്ങിയത്. ഹാസൻ അർസിക്കെരെ ബെന്ദെക്കെരെ ഗ്രാമത്തിലാണ് സംഭവം. ഭാര്യ ചന്ദ്രമ്മയ്ക്കും, മകൾ കിരണിനുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു, മകൾ കിരണയുടെ കാലിൽ പുലി കടിയ്ക്കുകയും ഭാര്യ ചന്ദ്രമ്മയെ ആക്രമിയ്ക്കൻ ശ്രമിയ്ക്കുനയും ചെയ്തതോടെ രാജഗോപാൽ പുലിയുടെ കഴുത്തിൽ പിടിമുറുക്കുകയായിരുന്നു. തുടർന്ന് രാജഗോപാലിനെയും പുലി ആക്രമിച്ചു എങ്കിലും ഏറെ നേരം കഴുത്തിൽ പിടിമുറുക്കിയത്നെ തുടർന്ന് പുലി ചത്തു. ശബ്‌ദം കേട്ടെത്തിയ പ്രദേശവാസികളാണ് കുടുംബത്തെ ആശുപത്രിയിലെത്തിച്ചത്. പുലിയുടെ ആക്രമണത്തിൽനിന്നും കുടുംബത്തെ രക്ഷിച്ച രാജഗോപാൽ നായിക്കിന് കോൺഗ്രസ്സ് അധ്യക്ഷൻ ഡികെ ശിവകുമാർ 25,000 രൂപ പാരിതോഷികം നൽകി.