കേരളത്തിലേയ്കുള്ള അതിർത്തികൾ അടച്ച നടപടി: കർണാടകത്തിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് ഹൈക്കോടതി

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (08:10 IST)
ബെംഗളുരു: കേരളത്തൊലെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാത്തേയ്ക്കുള്ള അതിർത്തികൾ അടച്ച സർക്കാരിന്റെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ കർണാടക സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. ദക്ഷിണ കന്നഡ ജില്ലയുടെ ദുരന്തനിവാരണ സമിതി അധ്യക്ഷൻ കൂടിയായ ഡെപ്യൂട്ടി കമ്മീഷണർക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം നിലവിൽ ഏർപ്പെടുത്തിയിരിയ്ക്കുന്ന നിയന്ത്രണങ്ങൾക്ക് താൽക്കാലിക സ്റ്റേ ഇല്ല. കേസ് മാർച്ച് അഞ്ചിന് വീണ്ടും പരിഗണിയ്ക്കും.

കേരളത്തിലേയ്ക്കുള്ള അതിർത്തികൾ അടച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ നടപടി കേന്ദ്ര സർക്കാരിന്റെ അൺലോക്ക് നാലാംഘട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മംഗളുരുവിലെ അഭിഭാഷകനായ ബി സുബ്ബയ്യ റായിയാണ് കോടതിയിൽ ഹർജി നൽകിയത്. അതിർത്തി ജില്ലയായ ദക്ഷിണ കന്നഡയിൽലെ 12 അതിർത്തി ചെക്പോസ്റ്റുകളും അടച്ചു എന്നും ബാക്കിയുള്ള അഞ്ച് ചെക്‌പോസ്റ്റുകളിലൂടെ കടന്നു പോകുന്നതിന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എന്നും ഹർജിയിൽ പറയുന്നു. ജോലി, വ്യാപാര, ചികിത്സാ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കസർഗോഡ് നിന്നും ദക്ഷിണ കന്നഡ ജില്ലയിലേയ്ക്കും തിരിച്ചും ദിവസേന യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ പ്രയാസമുണ്ടാക്കുന്നു എന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :