1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Biggest Attack Since World War II: Trump Reveals What Stopped Massive US Strike on Iran

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും കടുപ്പമേറിയ ആക്രമണം ഞങ്ങൾ പദ്ധതിയിട്ടു, പക്ഷേ വേണ്ടെന്ന് വെച്ചു : ഡൊണാൾഡ് ട്രംപ്

സമാധാന ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ടിട്ടുണ്ടെങ്കിലും ഇറാനെ ആണവായുധം നിര്‍മ്മിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന യു.എസ് നിലപാടില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ട്രംപ് വ്യക്തമാക്കി.

Trump Las Vegas Speech, Iran Military Attack  US Iran Conflict
ഇറാനെതിരെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും കടുത്ത സൈനിക ആക്രമണത്തിനൊരുങ്ങിയ അമേരിക്കന്‍ നീക്കത്തില്‍ നിന്നും അവസാന നിമിഷം പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി ഇറാന്റെ ഭാഗത്ത് നിന്നും അടിയന്തിര നയതന്ത്ര ഇടപെടലുണ്ടായെന്നും ചര്‍ച്ചകള്‍ക്ക് ഇറാന്‍ സമ്മതം മൂളിയതുകൊണ്ടാണ് ആക്രമണത്തില്‍ നിന്നും യുഎസ് പിന്മാറിയതെന്നും ട്രംപ് പറഞ്ഞു. ലാസ് വേഗാസില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
 
സൈനിക ആക്രമണത്തിന് തൊട്ടുമുമ്പ് ഇറാനിയന്‍ അധികൃതര്‍ നമ്മെ ബന്ധപ്പെടുകയും 'ദയവായി ആക്രമിക്കരുത്, നമുക്ക് ചര്‍ച്ച നടത്താം' എന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നുവെന്ന് ട്രംപ് പറയുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ടിട്ടുണ്ടെങ്കിലും ഇറാനെ ആണവായുധം നിര്‍മ്മിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന യു.എസ് നിലപാടില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ട്രംപ് വ്യക്തമാക്കി.
 
ലോകത്തെ അഞ്ചിലൊന്ന് ഊര്‍ജ്ജ വിതരണം നടക്കുന്ന സ്ട്രാറ്റജിക് പ്രധാന്യമുള്ള ഹോര്‍മുസ് കടലിടുക്ക് ഗതാഗതത്തിനായി പൂര്‍ണ്ണമായി തുറന്നുകൊടുക്കാന്‍ ഒമാന്റെ മധ്യസ്ഥതയില്‍ താല്‍ക്കാലിക കരാര്‍ രൂപപ്പെടുന്നുണ്ടെന്നും, ഇത് ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ വഴിയൊരുക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പെൺസുഹൃത്തിനെ കൊല്ലാൻ പെൺവേഷം ധരിച്ചെത്തിയ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ