രാമക്ഷേത്രത്തിന് സംഭാവന നൽകുന്ന വീടുകളെ അടയാളമിടുന്നു, ആർഎസ്എസ് നാസികളെ പോലെ പെരുമാറുന്നുവെന്ന് എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു| അഭിറാം മനോഹർ| Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (12:47 IST)
ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകുന്നവരുടെയും അല്ലാത്തവരുടെയും വീടുകൾ ആർഎസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുവെന്ന ആരോപണവുമായി മുൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജർമനിയിൽ നാസികൾ ചെയ്‌തതിന് സമാനമാണിതെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം കുമാരസ്വാമിയുടെ പരാമര്‍ശം പ്രതികരണം പോലും അര്‍ഹിക്കുന്നില്ലെന്നായിരുന്നു ആര്‍എസ്എസ്സിന്റെ മറുപടി. ജർമനിയിൽ നാസി പാർട്ടി രൂപം കൊണ്ട അതേസമയത്താണ് ഇന്ത്യയിൽ ആർഎസ്എസ് രൂപീകരിക്കുന്നത്. നാസികളില്‍ നിന്നും കടംകൊണ്ട നയങ്ങള്‍ നടപ്പാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ട്. കുമാരസ്വാമി ട്വിറ്ററിൽ കുറിച്ചു.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നിലനിൽക്കുന്നുവെന്നും ജനങ്ങളുടെ അടുത്ത് നിന്ന് അവരുടെ മൗലികാവകാശങ്ങൾ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :