ശ്രീനു എസ്|
Last Updated:
വ്യാഴം, 25 ഫെബ്രുവരി 2021 (09:41 IST)
കേരളത്തിലെ യുവാക്കള്‍ക്കെല്ലാം പിഎസ്‌സിയിലൂടെ ജോലി കിട്ടണമെന്നില്ലെന്നില്ലെന്നും സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളിലേക്ക് കൂടുതല്‍ യുവാക്കള്‍ കടന്ന് വരണമെന്നും സ്പീക്കര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കൊച്ചിയില്‍ വിവിധ മേഖലകളിലായി മികവ് തെളിയിച്ച യുവ സംരംഭകരുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തമായി സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനന്തമായ സാധ്യതകളാണ് ഇന്ന് കേരളത്തിലുള്ളത് എന്നും സ്പീക്കര്‍ പറഞ്ഞു.