1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. kerala news: jesna maria james missing

ജെസ്‌നയുടെ തിരോധാനം: മറ്റൊരു പെൺകുട്ടിക്കൊപ്പം ജെസ്ന മലപ്പുറത്ത് എത്തിയിരുന്നെന്ന് വിവരം

മറ്റൊരു പെൺകുട്ടിക്കൊപ്പം ജെസ്ന മലപ്പുറത്ത് എത്തിയിരുന്നെന്ന് വിവരം

jesna maria
ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ജെസ്‌ന മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ എത്തിയതായി വിവരം ലഭിച്ചു. മേയ് മൂന്നിന് 11 മുതൽ രാത്രി എട്ടുവരെ മറ്റൊരു പെൺകുട്ടിക്കൊപ്പം ജെസ്നയെ കണ്ടതായാണ് പൊലീസിനു ലഭിച്ച സൂചനകൾ.
 
രണ്ടുപേരുടെയും കൈവശം വലിയ ബാഗുകൾ ഉണ്ടായിരുന്നു. മറ്റു മൂന്നുപേരുമായി അവർ ദീർഘനേരം സംസാരിക്കുന്നത് പാർക്കിലെ ചിലർ കണ്ടിരുന്നു. മാധ്യമങ്ങളിൽ വാർത്തയും ചിത്രവും കണ്ടതോടെയാണ് തിരിച്ചറിയാൻ ആയതെന്ന് പാർക്കിലെ ജീവനക്കാരും കോട്ടക്കുന്നിൽ അന്നു പരിപാടിക്കെത്തിയ സാമൂഹികപ്രവർത്തകനും അറിയിച്ചു. കുർത്തയും ഷാളും ജീൻസുമായിരുന്നു ജെസ്നയുടെയും കൂട്ടുകാരിയുടെയും വേഷം.
 
പാർക്കിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ആയിരിക്കും കേസിന് കൂടുതൽ തെളിവുകൾ ഉണ്ടാക്കുക. അതുകൊണ്ടുതന്നെ വീണ്ടെടുക്കുകയാകും അന്വേഷണസംഘത്തിന്റെ ആദ്യദൗത്യം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാർക്കിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും അതിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട് എന്നുമാണ് സൂചന.
About Writer
Rijisha M.
അടുത്ത ലേഖനം
കെവിന്റെ മരണം; നീനുവിന്റെ അമ്മയെ പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ