അനുബന്ധ വാര്‍ത്തകള്‍
- ജമ്മു കശ്മീരില്‍ ഇനി ഗവര്‍ണര്‍ ഭരണം; ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു
- മെഹ്ബൂബ മുഫ്തി രാജിവച്ചു; പിഡിപിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ് - കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്
- പിഡിപിയുമായി ഒത്തു പോകാനാവില്ലെന്ന്; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചെന്ന് ബിജെപി - കശ്മീര്‍ രാഷ്ട്രപതി ഭരണത്തിലേക്ക്
- എയർ ഇന്ത്യ വിൽക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ; നടപടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഭയന്ന്
- ആയുധമെടുക്കാന്‍ പട്ടാളത്തിന് നിര്‍ദേശം; കശ്മീരിലെ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി കേന്ദ്രസർക്കാർ; കമാൻഡോകൾ കശ്മീരിലേക്ക്, തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കും
കമാൻഡോകൾ കശ്മീരിലേക്ക്, തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കും
റമസാനിൽ ഏർപ്പെടുത്തിയ വെടിനിർത്തൽ പിൻവലിച്ചതിനു പിന്നാലെ ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് കേന്ദ്രസർക്കാർ. ഭീകരരെ നേരിടാൻ ദേശീയ സുരക്ഷാ സേനയിലെ (എൻഎസ്‌ജി) കമാൻഡോകളെ നിയോഗിക്കും. ഇവരെ തന്ത്രപ്രധാന മേഖലകളിൽ വിന്യസിക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം മുൻ ഐപിഎസ് ഉദ്യോഗസ്ഥനും സിആർപിഎഫ് ഡയറക്ടർ ജനറലുമായിരുന്ന കെ. വിജയകുമാറിനെ ഗവർണറുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ബീകരരോട് വിട്ടുവീഴ്‌ചയില്ലെന്ന് തന്നെയാണ് ഇതുകൊണ്ടും വ്യക്തമാകുന്നത്. വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസേനാ തലവനായിരുന്നു വിജയകുമാർ. ഇദ്ദേഹം മുമ്പ് കശ്മീരിലും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ, കരസേന, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവയാണു ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു കശ്മീരിൽ നേതൃത്വം നൽകുന്നത്. കഴിഞ്ഞമാസമാണ് എൻഎസ്‌ജി സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചത്. ശ്രീനഗറിലെ ബിഎസ്എഫ് ക്യാംപിൽ പരിശീലനം പൂർത്തിയാക്കിയ സംഘത്തെ വരും ദിവസങ്ങളിൽ സംസ്ഥാനത്തു നിയോഗിക്കും. ആദ്യഘട്ടത്തിൽ നൂറു പേരുൾപ്പെട്ട സംഘത്തെയാണു വിടുന്നത്.