1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. സുഖിയന്‍

How to make Tasteful Sukhiyan | സുഖിയന്‍

പാചകം
ബേക്കറിയുടെ ചില്ലുകൂടിനകത്തെ പലഹാരങ്ങള്‍ പ്രലോഭിക്കാന്‍ തുടങ്ങിയപ്പോള്‍ ബോണ്ടയും വടയും സുഖിയനുമൊക്കെ വിസ്മൃതിയിലായി. പഴയ രുചികളിലേക്കൊരു മടക്കം. ഇതാ സുഖിയനുണ്ടാക്കി നോക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

ചെറുപയര്‍ 1/2 കിലോ
ശര്‍ക്കര 1/4 കിലോ
തേങ്ങ ചിരകിയത് 1/2 മുറി
എലയ്ക്ക അഞ്ച്
ജീരകം 1/4 ടീസ്പൂണ്‍
മൈദ 1 1/2 കപ്പ്
കടലമാവ് 1 1/2 കപ്പ്
വെള്ളം ആവശ്യത്തിന്

പാകം ചെയ്യേണ്ട വിധം:

ചെറുപയര്‍ മൂന്നുകപ്പ് വെള്ളത്തില്‍ വേവിച്ച് വെള്ളം വാലാന്‍ വയ്ക്കുക. പയര്‍ കൂടുതല്‍ വേകരുത്. ഇതില്‍ തേങ്ങ ചിരകിയതും ചേര്‍ത്ത് നല്ലപോലെ ഇളക്കി വെള്ളം വറ്റിക്കുക. ഇതില്‍ വെന്ത ചെറുപയര്‍ ചേര്‍ത്തിളക്കുക. വെള്ളം നല്ലതു വറ്റി ഉരുട്ടാന്‍ പാകത്തില്‍ ഏലയ്ക്കാപ്പൊടിയും ജീരകവും ചേര്‍ത്ത് ഇറക്കി വയ്ക്കുക. മൈദ, കടലമാവ്, വെള്ളം ഇവ ഒന്നിച്ചു കലക്കി വയ്ക്കുക. ചെറുപയര്‍ മിശ്രിതം ചെറിയ ഉരുളകളായി മാവില്‍ മുക്കി വറുത്തെടുക്കുക.