1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. ചെറി കറി

How to make Tasteful Cherry Curry | ചെറി കറി

പാചകം
ചെറി കഴിച്ചിട്ടുണ്ടാവും. എന്നാല്‍ ഈ കറി കഴിച്ചിരിക്കാനിടയില്ല. ഇതാ ഒന്നു പരീക്ഷിച്ചുനോക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ചെറി - 1.5 കിലോ
പഞ്ചസാര - 1 സ്പൂണ്‍
വിനാഗിരി - 900 ഗ്രാം
ഗ്രാമ്പൂ - കുറച്ച്‌
കുരുമുളക്‌ പൊടി - 3 സ്പൂണ്‍

പാകം ചെയ്യേണ്ട വിധം

വിനാഗിരിയില്‍ ചെറിയൊഴികെ മറ്റെല്ലാ ചേരുവകളും ഇട്ട്‌ തിളപ്പിച്ച്‌ തണുപ്പിച്ചെടുക്കുക. ഇതും നല്ലവണ്ണം ഈര്‍പ്പരഹിതമാക്കിയെടുത്ത ചെറിയും ഒരു ഭരണിയിലാക്കി വായു കയറാത്ത വണ്ണം മൂടി കെട്ടി വക്കുക. ഏഴ്‌ ദിവസം കഴിഞ്ഞ്‌ എടുത്ത്‌ ഉപയോഗിക്കാം.