1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം

അവലോസുണ്ട

പാചകം
സ്വാദിഷ്‌ഠമായ അവലോസുണ്ട പാകപ്പെടുത്തുന്നതെങ്ങനെയെന്ന് നോക്കൂ.

ചേരുവകള്‍‌:

പച്ചരിപ്പൊടി - 1/2 കിലോ
തേങ്ങ - 1
ശര്‍‌ക്കര - 250 ഗ്രാം
ചെറുനാരങ്ങ - 1

പാകം ചെയ്യുന്നവിധം:

തേങ്ങ ചെറുതായി തിരുമ്മുക. അതിനുശേഷം ശര്‍‌ക്കര പാവു കാച്ചുക. നല്ല തരിയുള്ള പച്ചരിപ്പൊടിയും തേങ്ങയും നന്നായി തിരുമ്മി യോജിപ്പിക്കുക. ഒരുമണിക്കൂറിനുശേഷം അവ വറുക്കുക. ബ്രൌണ്‍‌ നിറമാകുന്നതുവരെ വറുക്കുക. എന്നിട്ട് ശര്‍‌ക്കര പാവുമായി യോജിപ്പിച്ചിളക്കുക. നാരങ്ങനീരും ചേര്‍‌ക്കുക. ചെറിയ ചൂടോടെ ഉരുളകളാക്കുക.