1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. oneplus 3t launched in india

വണ്‍പ്ലസ് 3യുടെ ഡബ്ബ്ഡ് വേര്‍ഷന്‍, വണ്‍പ്ലസ് 3ടി വിപണിയിലേക്ക്

വണ്‍പ്ലസ് 3ടി വിപണിയിലേക്ക്

one plus 3
വണ്‍പ്ലസ് 3യുടെ പുതിയ ഡബ്ബ്ഡ് പതിപ്പ് വണ്‍പ്ലസ് 3ടി വിപണിയിലെത്തി. വേഗം കൂടിയ ചിപ്‍സെറ്റാണ് ഫോണിന്റെ ഫോണിന്റെ പ്രധാന പ്രത്യേകത. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 821 എസ്ഒസിയാണ് പ്രോസസർ. 2.35 ജിഗാ ഹെര്‍ട്സാണ് ഈ പ്രോസസ്സറിന്റെ ശേഷി. 29,000 മുകളിലായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഓപ്ടിക് അമോലെഡ് ഡിസ്‍പ്ലേയാണ് ഫോണിനുള്ളത്. കൂടാതെ എട്ട് ജിബി റാം, അനോഡൈസ്‍ഡി അലുമിനിയം ബോഡി, 16 എംപി പിന്‍‌ക്യാമറയാണ് ആന്‍ഡ്രോയ്‍ഡ് മാഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനുള്ളത്.
 
4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. കൂടാതെ 1080x1920 പിക്സല്‍ റെസല്യൂഷന്‍, നൈറ്റ് മോഡ്, വിവിധ കളര്‍ തീമുകള്‍, ആന്‍ഡ്രോയ്‍ഡ് നൂഗയിലേക്ക് മാറാനുള്ള അപ്ഗ്രേഡ് ഓപ്ഷന്‍, എട്ട് ജി‌ബി റാം, 128 ജി‌ബി സ്റ്റോറേജ് എന്നിവയും ഫോണിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
About Writer
സജിത്ത്
അടുത്ത ലേഖനം
ഒന്നും പഠിക്കാതെയാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്; പെട്ടെന്ന് എടുത്ത തീരുമാനം; രാജ്യത്തെ കള്ളപ്പണക്കാര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല - രാജ്യസഭയില്‍ പൊട്ടിത്തെറിച്ച് ആനന്ദ് ശര്‍മ്മ