ശബരിമല തീര്‍ഥാടകരുടെ സൌകര്യത്തിനായിഎരുമേലിയിൽ വിമാനത്താവളം; എൻഒസി നൽകാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി

എരുമേലിയിൽ വിമാനത്താവളം നിർമിക്കുമെന്ന് മുഖ്യമന്ത്രി

  Pinarayi vijayan , erumeli airport , Sabarimala , keralam , ശബരിമല തീര്‍ഥാടകര്‍ , എരുമേലിയിൽ വിമാനത്താവളം , പിണറായി വിജയന്‍ , അശോക് ജഗപതി
ന്യൂഡൽഹി/തിരുവനന്തപുരം| jibin| Last Modified ബുധന്‍, 16 നവം‌ബര്‍ 2016 (14:22 IST)
ശബരിമല തീര്‍ഥാടകരുടെ സൌകര്യത്തിനായി വിമാനത്താവളം നിര്‍മിക്കുന്നതിനായി കോട്ടയം
പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ജഗപതി രാജുവുമായി ചർച്ച നടത്തിയെന്നും അദ്ദേഹം എല്ലാ പിന്തുണകളും വാഗ്ദാനം ചെയ്തുവെന്നും പിണറായി പറഞ്ഞു.

ശബരിമല തീര്‍ഥാടകരുടെ സൌകര്യത്തിനായി വിമാനത്താവളം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സ്ഥലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായാല്‍ എൻഒസി നൽകാമെന്ന് കേന്ദ്രം ഉടന്‍ തന്നെ
വ്യക്തമാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല തീർഥാടകർക്ക് ഏറെ സൗകര്യപ്രദമായിരിക്കും എരുമേലി വിമാനത്താവളം.
വിമാനത്താവളം വരേണ്ട സ്ഥലത്തെ കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ഇനിയത് കേന്ദ്രത്തെ അറിയിച്ചാൽ മതി. കേരളത്തിൽ കൂടുതൽ ചർച്ചകൾ നടത്തിയതിനു ശേഷമായിരിക്കും ഇതു സംബന്ധിച്ച് കൂടുതൽ മുന്നോട്ട് പോവുകയെന്നു പറഞ്ഞ മുഖ്യമന്ത്രി ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാണെന്നും പിണറായി ഡല്‍ഹിയില്‍ വെച്ച് കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :