Gold Price Today : സ്വർണവിലയിൽ കുത്തനെ ഇടിവ്, പവന് 3000 രൂപയുടെ ഇടിവ്, 1,10,000ത്തിന് താഴെയെത്തി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 3160 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 395 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,160 രൂപയായി. 13,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ ഫെഡ് റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വണവിലയെ സ്വാധീനിക്കുന്നത്. അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണവിലയില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.ഇന്നലെ പവന് ഒറ്റയടിക്ക് 1080 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിവുണ്ടായത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയുടെ സര്‍വകാല റെക്കോര്‍ഡ്. ഡിസംബര്‍ 23നായിരുന്നു സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
