സ്വർണ്ണവിലയിൽ വൻ ഇടിവ്: ഇന്ന് കുറഞ്ഞത് 6,640 രൂപ, പവന് 1,11,120 രൂപയായി

വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്വര്‍ണ്ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ഈ മാറ്റം.

Gold Price
രേണുക വേണു| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2026 (11:07 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ കനത്ത ഇടിവ് തുടരുന്നു.

കുറച്ചുദിവസങ്ങളായി റെക്കോര്‍ഡ് ഉയരത്തില്‍ തുടര്‍ന്നിരുന്ന സ്വര്‍ണ വില കഴിഞ്ഞ ദിവസങ്ങളില്‍ ഗണ്‍യ്യമായി കുറഞ്ഞിരുന്നു. നാല് ദിവസത്തിനിടെ 20,040 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി സ്വര്‍ണ്ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ഈ മാറ്റം.


ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് താഴേക്ക് പോയതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്.

സ്വര്‍ണ്ണത്തോടൊപ്പം വെള്ളി വിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങളും ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വരും ദിവസങ്ങളില്‍ സ്വര്‍ണ്ണവിലയെ സ്വാധീനിച്ചേക്കാം.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,46,000 രൂപയിലെത്തി. വരും ദിവസങ്ങളിലും കനത്ത ചാഞ്ചാട്ടം തുടരാനാണ് സാധ്യത.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :