അനുബന്ധ വാര്‍ത്തകള്‍
- മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം; വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
- വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത
- തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി; അതിതീവ്ര മഴയ്ക്ക് സാധ്യത
- Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ
- വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ
ജനുവരിയില്‍ ലഭിച്ചത് 55 ശതമാനം അധികമഴ; ഫെബ്രുവരിയില്‍ ചൂട് കൂടും
ജനുവരിയില്‍ ലഭിച്ചത് 55 ശതമാനം അധികമഴ. ഫെബ്രുവരിയില്‍ ചൂട് കൂടും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചത്. കഴിഞ്ഞവര്‍ഷം 5.5 മില്ലിമീറ്റര്‍ മാത്രമാണ് ജനുവരിയില്‍ പെയ്ത മഴ. ഇത്തവണ 11.4 മില്ലിമീറ്ററാണ് പെയ്തത്. അതേസമയം കൊല്ലം, മലപ്പുറം ജില്ലകളിലാണ് കുറവ് മഴ ലഭിച്ചത്. ഫെബ്രുവരിയില്‍ ചൂട് കൂടുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
പകല്‍ ചൂട് വടക്കന്‍ കേരളത്തില്‍ സാധാരണയെക്കാള്‍ കൂടും. പകല്‍ ചൂട് വടക്കന്‍ കേരളത്തില്‍ സാധാരണയെക്കാള്‍ കൂടുതലും മറ്റിടങ്ങളില്‍ സാധാരണ ലഭിക്കാനുമാണ് സാധ്യത. അതേസമയം വരും മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.