Gold Price : കുതിപ്പ് തുടർന്ന് സ്വർണ വില, പവന് വില 1.08 ലക്ഷം രൂപയായി

Gold rate, Gold Price Kerala, Gold rate India, Gold Price Today October 13, ഇന്നത്തെ സ്വര്‍ണവില, ഗോള്‍ഡ് റേറ്റ്, കേരളത്തിലെ സ്വര്‍ണവില
Gold Price
അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ജനുവരി 2026 (11:55 IST)
ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങളും യുഎസ് ഡോളറിന്റെ നിലയിലുള്ള അനിശ്ചിതത്വവും മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. ഗ്രീന്‍ലാന്‍ഡിനെ തുടര്‍ന്നുള്ള അനിശ്ചിതത്വങ്ങളും യുഎസും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങളുമാണ് നിലവില്‍ സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നത്.

സംസ്ഥാനത്ത് ചൊവ്വാഴ്ച പവന്‍ വില 760 രൂപ ഉയര്‍ന്ന് 1,08,000 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 95 രൂപ ഉയര്‍ന്ന് 13,500ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,681 ഡോളര്‍ നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ പിന്നോട്ടില്ലെന്ന ട്രംപിന്റെ നിലപാടുകളും താരിഫ് ഭീഷണികളുമാണ് നിലവില്‍ സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നത്. വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കെ സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ സ്ഥാനമാണ് വില ഉയരുന്നതിന് കാരണമാകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :