അഭിറാം മനോഹർ|
Last Modified ബുധന്‍, 21 ജനുവരി 2026 (14:15 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്നും പവന് മൂവായിരത്തിലധികം രൂപയുടെ വര്‍ധനവുണ്ടായി. പവന് 3680 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,520 രൂപയിലെത്തി. ഗ്രാമിന് 460 രൂപ ഉയര്‍ന്ന 14,190 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്നലെ 3 തവണയായി 2,160 രൂപ സ്വര്‍ണവില ഉയര്‍ന്നെങ്കിലും വൈകുന്നേരത്തോടെ വിലയില്‍ ചെറിയ ഇടിവ് സംഭവിച്ചിരുന്നു. എന്നാല്‍ ഇന്ന് ഒറ്റയടിക്കാണ് സ്വര്‍ണവില 3,650 രൂപ ഉയര്‍ന്നത്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും മേഖലയില്‍ ഇത് സംബന്ധിച്ചുള്ള ആശങ്കകളുമാണ് വില കുത്തനെ ഉയരാന്‍ കാരണം