'ഒരു എപിക് ഫ്യൂറി എടുക്കട്ടെ'; കൊലവിളി തുടർന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ടെഹ്റാൻ
Donald Trump
അടുത്ത ഘട്ട സൈനിക നടപടി ഇറാനെതിരെ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണുമായി ഒരു ധാരണയിലെത്താൻ ടെഹ്റാന് സാധിച്ചില്ലെങ്കിൽ വീണ്ടും ആക്രമണമെന്നാണ് ട്രംപിന്റെ ഭീഷണി.
'ലിറ്റിൽ എപിക് ഫ്യൂറി'
യുഎസുമായി കരാറിലെത്താൻ തയ്യാറായില്ലെങ്കിൽ മറ്റൊരു 'ഓപ്പറേഷൻ എപിക് ഫ്യൂറി' നടക്കുമെന്നാണ് ട്രംപ് പറഞ്ഞത്. ' ഞങ്ങൾ മറ്റൊരു ചെറിയ എപിക് ഫ്യൂറി നടത്തും അല്ലെങ്കിൽ അവർ കരാറിനു സമ്മതിക്കും. ബുദ്ധിശാലികളാണെങ്കിൽ, നമുക്ക് കാര്യങ്ങളിലേക്കു കടക്കാം എന്ന് അവർ പറയും' ഫ്ളോറിഡയിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടി ക്യാംപെയ്നിൽ ട്രംപ് പറഞ്ഞു.
എന്താണ് എപിക് ഫ്യൂറി?
യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ഫെബ്രുവരിയിൽ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ എപിക് ഫ്യൂറി. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ആക്രമണത്തിനു സാധ്യത
ഇറാന് നേരെ ആക്രമണം നടത്തുമെന്ന് തുർക്കിയിലെ യുഎസ് സ്ഥാനപതി ടോം ബാരക്ക് പറഞ്ഞിരുന്നു. ട്രംപ് ഇറാന് നേരെ ആക്രമണം നടത്തിയേക്കുമെന്ന സൂചനയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. Also Read: ന്യൂനമർദ്ദത്തിനൊപ്പം ചുഴലിക്കാറ്റും; കേരളത്തിൽ മഴ തുടരും
