ഇന്ന് മാത്രം കൂടിയത് 3160 രൂപ, സ്വർണവില സർവകാല റെക്കോർഡിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ജനുവരി 2026 (16:53 IST)
സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധിച്ചത് 3160 രൂപ. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 1,10,400 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 13,800 രൂപയായാണ് ഉയര്‍ന്നത്. ജനുവരി മാസത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ന് മാത്രം 3 തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. രാവിലെ ഗ്രാമിന് 95 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും മൂന്നര മണിയായപ്പോള്‍ വീണ്ടും 300 രൂപയും ഉയര്‍ന്നു. ഇതോടെ ഒറ്റദിവസം കൊണ്ട് ഗ്രാമിന് 395 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

അന്താരാഷ്ട്ര തലത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതാണ് നിലവില്‍ സ്വര്‍ണവില ഉയരാനുള്ള കാരണം. സുരക്ഷിതനിക്ഷേപമെന്ന സ്ഥാനമാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണം. സ്വര്‍ണവില ഒരു ലക്ഷത്തിലെത്തിയപ്പോള്‍ വില വൈകാതെ കുറയുമെന്നാണ് വിദഗ്ധരടക്കം പ്രവചിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :