1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. Arsenal won the game

മൂന്നാം റൌണ്ട് മത്സരത്തിൽ വെസ്റ്റ്ഹാമിനെതിരെ ജയവുമായി ആഴ്സനൽ

മൂന്നാം റൌണ്ട് മത്സരത്തിൽ വെസ്റ്റ്ഹാമിനെതിരെ ജയവുമായി ആഴ്സനൽ

ആഴ്‌സനൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാം റൌണ്ട് മത്സരത്തിൽ ആഴ്‌സനലിന് ജയം. മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെല്ലെഗ്രിനിയുടെ കീഴിലിറങ്ങിയ വെസ്റ്റ്ഹാമിനെതിരെ പൊരുതിയായിരുന്നു നാഴ്‌സനൽ ജയം ഉറപ്പാക്കിയത്.  ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എമറിയുടെ കീഴിൽ ആഴ്സനൽ പ്രീമിയർ ലീഗിലെ ആദ്യ ജയം സ്വന്തമാക്കിയത്.
 
നാച്ചോ മോൺറിയൽ, ഡാനി വെൽബക്ക് എന്നിവർ ആഴ്സനലിനു വേണ്ടി ഓരോ ഗോളുകൾ വീതം നേടിയപ്പോൾ ഒരെണ്ണം ദിയോപിന്റെ സെൽഫ് ഗോളായിരുന്നു. വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോൾ ആസ്ട്രിയൻ താരം അർണാടോവിച്ചിന്റെ വകയായിരുന്നു.
 
ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ തുടർച്ചയായ മൂന്നാം ജയം ലിവർ‌പൂൾ നേടി. സലാ നേടിയ ഏക ഗോളിൽ ബ്രൈറ്റണെയാണ് ലിവർപൂൾ കീഴടക്കിയത്. മത്സരത്തിലുടനീളം അധിപത്യം പുലർത്തിയ ലിവർപൂളിനെതിരെ ഒന്നു പൊരുതാൻ പോലും ബ്രൈറ്റണു കഴിഞ്ഞിരുന്നില്ല. തുടർച്ചയായ മൂന്നാം മത്സരത്തിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും തകർപ്പൻ ഫോമിലുള്ള ലിവർപൂളിനു കഴിഞ്ഞു.
About Writer
Rijisha
അടുത്ത ലേഖനം
അശ്വാഭ്യാസത്തില്‍ ഇരട്ട വെള്ളി; ഏഴ് സ്വർണ്ണവും ഏഴു വെള്ളിയും 17 വെങ്കലവുമായി ഇന്ത്യ ഒമ്പതാം സ്ഥാനത്ത്