1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Azmatullah Omarzai Scripts History: Smashes World-Record 116 After Coming in at 5/4 Against Zimbabwe

5 റൺസിന് 4 വിക്കറ്റ് , രക്ഷകനായി അവതരിച്ച് ഒമർസായി, സിംബാബ്‌വെയ്ക്കെതിരെ അഫ്ഗാന് അവിശ്വസനീയ ജയം, ലോക റെക്കോർഡ്

50 പന്തില്‍ 116 റണ്‍സുമായി തിലങ്ങിയ ഓള്‍ റൗന്റര്‍ അസ്മത്തുള്ള ഒമര്‍സായിയും 52 റണ്‍സുമായി തിളങ്ങിയ ഇജാസ് അഹ്‌മദ് സായിയുമാണ് അഫ്ഗാനെ തകര്‍ച്ചയില്‍ നിന്നും ശക്തമായ നിലയിലെത്തിച്ചത്.

Azmatullah Omarzai T20I world record, Afghanistan vs Zimbabwe 2nd T20I Sharjah, Omarzai 116 off 50 balls, highest T20I score number 6 full member
സിംബാബ്വെയ്‌ക്കെതിരായ ടി20 മത്സരത്തില്‍ 5 റണ്‍സ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായിട്ടും വമ്പന്‍ തിരിച്ചുവരവ് നടത്തി അഫ്ഗാനിസ്ഥാന്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അഫ്ഗാന് സ്‌കോര്‍ബോര്‍ഡില്‍ 5 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. 38 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലേക്ക് വീണിട്ടും മത്സരത്തില്‍ നിശ്ചിത ഓവറില്‍ 221 റണ്‍സാണ് അഫ്ഗാന്‍ അടിച്ചെടുത്തത്. 50 പന്തില്‍ 116 റണ്‍സുമായി തിലങ്ങിയ ഓള്‍ റൗന്റര്‍ അസ്മത്തുള്ള ഒമര്‍സായിയും 52 റണ്‍സുമായി തിളങ്ങിയ ഇജാസ് അഹ്‌മദ് സായിയുമാണ് അഫ്ഗാനെ തകര്‍ച്ചയില്‍ നിന്നും ശക്തമായ നിലയിലെത്തിച്ചത്. വാലറ്റത്ത് 6 പന്തില്‍ നിന്ന് 25 റണ്‍സുമായി റാഷിദ് ഖാനും അഫ്ഗാന്‍ നിരയില്‍ തിളങ്ങി.
 
5 ഫോറുകളും 12 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഉമര്‍സായിയുടെ ചരിത്രപരമായ ഇന്നിംഗ്‌സ്. ഇതോടെ ട്വന്റി-20 ചരിത്രത്തില്‍ ആറാം നമ്പറിലോ അതിനു താഴെയോ ബാറ്റിംഗിനിറങ്ങി സെഞ്ചുറി നേടുന്ന അപൂര്‍വ്വ താരങ്ങളില്‍ ഒരാളായി മാറാനും ഉമര്‍സായിക്ക് കഴിഞ്ഞു.
 
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്റെ മുന്‍നിര പതറിയെങ്കിലും ഉമര്‍സായിയുടെ പോരാട്ടവീര്യമാണ് ടീമിനെ 221/7 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ആറാം വിക്കറ്റില്‍ 59 പന്തില്‍ നിന്ന് 142 റണ്‍സാണ് ഇജാസ് - ഒമര്‍സായി സഖ്യം അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ റാഷിദ് ഖാന്റെ ഫിനിഷിങ്ങും അഫ്ഗാന് തുണയായി. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെയ്ക്കായി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ സെഞ്ചുറിയുമായി പൊരുതിയെങ്കിലും സിംബാബ്വെയുടെ പോരാട്ടം 205 റണ്‍സില്‍ അവസാനിച്ചു. സിക്കന്ദര്‍ റാസ 56 പന്തില്‍ 9 സിക്‌സും 5 ഫോറും സഹിതം 106 റണ്‍സ് നെടിയപ്പോള്‍ മറ്റാര്‍ക്കും തന്നെ താരത്തിന് പിന്തുണ നല്‍കാനായില്ല.  31 റന്‍സുമായി തവഫ്‌സാ സിഗ മാത്രമാണ് റാസയ്ക്ക് പിന്തുണ നല്‍കിയത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
India vs New Zealand 4th T20I: ഇഷാൻ തിരിച്ചെത്തുമ്പോൾ പുറത്താകുന്നത് സഞ്ജുവോ?, നാലാം ടി20 ഇന്ന് ഇന്ത്യൻ പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യത