1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. no one else will buy him 14 crore kris srikkanth's advice to csk ahead of IPL auction

14 കോടിയ്ക്കൊന്നും അവനെ ആരും വാങ്ങില്ല, ചെന്നൈ അവനെ ലേലത്തിൽ വിട്ട് തിരിച്ചെടുക്കണം

IPL Auction, CSK Auction,Kris Srikkanth, Cricket News
ഐപിഎല്‍ മിനി താരലേലത്തിന് മുന്‍പായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കാര്‍ത്തിക് ശര്‍മയെ ഒഴിവാക്കി കുറഞ്ഞ തുകയ്ക്ക് തിരിച്ചെടുക്കണമെന്ന് കെ ശ്രീകാന്ത്. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 14.2 കോടി രൂപയ്ക്കാണ് 20 കാരനായ കാര്‍ത്തിക്കിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. എന്നാല്‍ ഇത്രയും വലിയ തുക അവനായി മറ്റാരും മുടക്കില്ലെന്ന് ശ്രീകാന്ത് പറയുന്നു.
 
മാറ്റ് ഷോര്‍ട്ട്, സാക്ക് ഫോള്‍ക്‌സ്, പ്രശാന്ത് വീര്‍, മാറ്റ് ഹെന്റി എന്നിവരെയെല്ലാം ചെന്നൈ ഉറപ്പായും ഒഴിവാക്കും. ഞാന്‍ ചെന്നൈ മാനേജ്‌മെന്റിന്റെ ഭാഗമാണെങ്കില്‍  കാര്‍ത്തിക് ശര്‍മയേയും റിലീസ് ചെയ്യും. തുടര്‍ന്ന് കുറഞ്ഞ വിലയ്ക്ക് അവനെ തിരിച്ചെടുക്കാനാകും ശ്രമിക്കുക. 5.5 കോടി രൂപയ്ക്ക് വേണമെങ്കില്‍ അയാളെ വീണ്ടും വാങ്ങാം. നിലവിലെ ടീമിന്റെ ഘടന വെച്ച് 14 കോടി രൂപയൊന്നും കാര്‍ത്തിക് ശര്‍മയ്ക്കായി മുടക്കാന്‍ അവര്‍ തയ്യാറാവില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
 
അരങ്ങേറ്റ സീസണില്‍ ചെന്നൈയ്ക്കായി 11 മത്സരങ്ങളില്‍ നിന്ന് 32.77 റണ്‍സ് ശരാശരിയിലും 136.57 സ്‌ട്രൈക്ക്‌റേറ്റിലുമായി 295 റണ്‍സായിരുന്നു കാര്‍ത്തിക് ശര്‍മ നേടിയത്. ലഖ്‌നൗവിനെതിരെ നേടിയ 71 റണ്‍സ് പ്രകടനമടക്കം 2 അര്‍ധസെഞ്ചുറികള്‍ താരം സീസണില്‍ നേടിയിരുന്നു. മികച്ച പ്രകടനം തന്നെ നടത്തിയെങ്കിലും 14.2 കോടിയെന്ന തുക ചെന്നൈയ്ക്ക് അധികബാധ്യത മാത്രമെ ഉണ്ടാക്കുവെന്നും  ബ്രെവിസിനെ കൈവിട്ടുകൊണ്ട് മറ്റ് താരങ്ങളെ സ്വന്തമാക്കാനുള്ള ചെന്നൈയുടെ ശ്രമം അബദ്ധമാകുമെന്നും ശ്രീകാന്ത് പറഞ്ഞു. ഡെവാള്‍ഡ് ബ്രെവിസ്- നൂര്‍ അഹമ്മദ് എന്നിവര്‍ക്ക് പകരം അക്‌സര്‍ പട്ടേല്‍- അശുതോഷ് ശര്‍മ എന്നിവരെ ടീമിലെത്തിക്കാനുള്ള ചര്‍ച്ചകളെ പറ്റിയാണ് ശ്രീകാന്തിന്റെ പ്രതികരണം.
 
 ബ്രെവിസ് ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ്. അക്‌സര്‍ പട്ടേല്‍ ചെന്നൈയ്ക്ക് നല്ല ഓപ്ഷനാണെങ്കിലും ബ്രെവിസിനെ വിട്ട് നല്‍കികൊണ്ട് ആ ട്രേഡ് നടത്തരുതെന്നും ശ്രീകാന്ത് വ്യക്തമാക്കി.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സഞ്ജു വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും