അനുബന്ധ വാര്‍ത്തകള്‍
- ശബരിനാഥന് എംഎല്‍എയോട് മാപ്പ് ചോദിച്ച് എഴുത്തുകാരന് ബെന്യാമിന്
- മലയാളത്തിൻറെ പ്രിയ കഥാകാരൻ യു എ ഖാദര്‍ അന്തരിച്ചു
- മതപരമായ നിലപാടുകളിൽ മാറ്റമില്ല,വാരിയംകുന്നനിൽ നിന്നുള്ള പിൻമാറ്റം താത്കാലികം മാത്രമെന്ന് റമീസ് മുഹമ്മദ്
- എനിക്കും പറയാനുണ്ട്: വാരിയംകുന്നനിൽ നിന്നുമുള്ള പിന്മാറ്റത്തെ പറ്റി റമീസ്
- തന്റെ വിശ്വാസ്യത ബോധ്യപ്പെടുത്താൻ റമീസിന് ബാധ്യതയുണ്ട്, വാരിയം കുന്നനിൽ നിന്നും തിരക്കഥാകൃത്ത് മാറിനിൽക്കുമെന്ന് ആഷിഖ് അബു
'പ്രിയമുള്ളൊരാള്‍...' കവിത-നവ്യ ജോസഫ്
മടിയിലയാള്‍ ചുരുണ്ടു കിടക്കും!
പ്രിയമുള്ളതിനെക്കുറിച്ച് ചോദിക്കും !
അയാളേക്കാള്‍ പ്രിയമുള്ളതായി
മറ്റൊന്നുമില്ലെന്ന് ഞാന്‍ നുണ പറയും !
അയാളുടെ കവിളുകള്‍ ചുവക്കും!
തൊട്ടാല്‍ ചോപ്പ് പൊടിയുന്ന
ചാമ്പയെന്നോര്ത്ത്
കവിളുകളില്‍ ഞാന്‍ നുള്ളും !
അയാള്‍ ചിരിക്കും !
പൗര്ണമിയെന്നു ഞാന്‍ ഓര്‍ക്കും !
എന്റെ രാത്രികളില്‍ നിലാവുദിക്കും !
കണ്ണുകളില്‍ നക്ഷത്രപ്പെയ്ത്ത് കാണും..!
മുടികള്‍ക്കിടയില്‍ വിരലോടിച്ച്
വീണ്ടുമയാള്‍ ചോദിക്കും !
അയാളേക്കാള്‍ പ്രിയമുള്ളതായി
മറ്റൊന്നുമില്ലെന്ന് വീണ്ടും നുണ പറയും!
വിരലുകളില്‍ കാറ്റിന്റെ മൃദുത്വം ഞാനറിയും!
അയാളെന്നില്‍ അലയടിക്കും,
ഞാന്‍ തീരമാകും !
അയാളെന്നില്‍ പടര്‍ന്നു കയറും,
ഞാന്‍ മരമാകും !
ചാമ്പയെക്കാള് മധുരത്തോടെ,
നിലാവിനേക്കാള്‍ പൂര്‍ണ്ണതയോടെ,
നക്ഷത്രതേക്കാള് തിളക്കത്തോടെ,
കാറ്റിനേക്കാള്‍ കുളിരോടെ,
കടലിനേക്കാള്‍ ആഴത്തോടെ,
പൂക്കളേക്കാള്‍ വാസനയോടെ
അയാളുടെ ഹൃദയചുവപ്പിലേക്ക്
ഞാന്‍ അടര്‍ന്നു വീഴും..
അയാളൊന്നും ചോദിക്കില്ല !
നുണപൊട്ടി അയാളേക്കാള്‍
പ്രിയമുള്ളതായി മറ്റൊന്നുമില്ലെന്ന
നേര് നിറഞ്ഞൊഴുകും.. !
നവ്യ ജോസഫ്