മതപരമായ നിലപാടുകളിൽ മാറ്റമില്ല,വാരിയംകുന്നനിൽ നിന്നുള്ള പിൻമാറ്റം താത്‌കാലികം മാത്രമെന്ന് റമീസ് മുഹമ്മദ്

അഭിറാം മനോഹർ| Last Modified ഞായര്‍, 28 ജൂണ്‍ 2020 (12:41 IST)
തിരക്കഥയിൽ നിന്നുള്ള പിന്മാറ്റം താത്‌കാലികം മാത്രമാണെന്ന് തിരക്കഥാകൃത്ത് റമീസ് മു‌ഹമ്മദ്.ആഷിഖ് അബുവുമായി യാതൊരുവിധ തർക്കത്തിനുമില്ലെന്നും ഒരു വിഴുപ്പലക്കലിലേക്ക് കൊണ്ടുപോകുവാൻ താത്‌പര്യവുമില്ലെന്നും റമീസ് പറഞ്ഞു.

തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കാരണമായ പഴയ സോഷ്യൽ മീഡിയാ പോസ്റ്റുകളെ പറ്റിയും റമീസ് പ്രതികരിച്ചു. തന്റെ മതപരമായ നിലപാടുകളിൽ യാതൊരുവിധ മാറ്റവുമില്ലെന്നും എന്നാൽ സ്ത്രീവിരുദ്ധമായ പോസ്റ്റ് ഇട്ടത് അപക്വമായിരുന്നുവെന്നും അതിൽ ഖേദിക്കുന്നുവെന്നും റമീസ് പറഞ്ഞു. വിമോചനം ഇസ്ലാമിലൂടെ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും പോസ്റ്റുകളിൽ പലതും സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റിയറ്റാണെന്നും റമീസ് പറയുന്നു.ഇസ്ലാം ലിബറേഷന്‍ എന്നീ ആശയങ്ങള്‍
പറയുന്ന സംഘടനകള്‍ക്ക് ഒപ്പം നില്‍ക്കുന്നതാണോ റമീസിന്റെ നിലപാട് എന്നതിനോട് താൻ ഒരു സംഘടനയുമായി ചേർന്നും പ്രവർത്തിക്കുന്നില്ലെന്നും താന്‍ പറയുന്നത് അടിസ്ഥാനപരമായ ആശയമാണെന്നും റമീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :