ശ്രീനു എസ്|
Last Updated:
ശനി, 12 ഡിസംബര്‍ 2020 (20:35 IST)
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ യുഎ ഖാദര്‍ അന്തരിച്ചു. 85വയസായിരുന്നു. ഇന്ന് വൈകുന്നേരം ആറുമണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബഹുമുഖപ്രതിഭയായ അദ്ദേഹം ചെറുകഥ, നോവല്‍, ചിത്രകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാരനായിരുന്നു. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ മുതല്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1935ല്‍ മ്യാന്‍മറിലായിരുന്നു ജനനം. പിതാവ് കൊയിലാണ്ടി സ്വദേശിയായ മൊയ്തീന്‍കുട്ടിയും മാതാവ് മ്യാന്‍മര്‍ സ്വദേശിയായ മാമൈദിയുമാണ്.
ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവ് വസൂരി ബാധിച്ച് മരണപ്പെട്ടു. ഏഴാമത്തെ വയസ്സിലാണ് യു എ ഖാദര്‍ പിതാവിനോടൊപ്പം കേരളത്തില്‍ എത്തുന്നത്. സിഎച്ച് മുഹമ്മദ് കോയയാണ് അദ്ദേഹത്തിന് ബാല്യകലസഖി എന്ന കൃതി വായിക്കുവാന്‍ നല്‍കിക്കൊണ്ട് സാഹിത്യ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിന് തുടക്കമിട്ടത്. 40ലേറെ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.