അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ്: മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു
- കൊവിഡ് വൈറസ് ചൈനയുടെ ജൈവായുധം, ജിഡിപി വളര്‍ന്നത് ചൈനയ്ക്ക് മാത്രം: ബ്രസീല്‍ പ്രസിഡന്റ്
- രാജസ്ഥാനില്‍ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത 21 പേര് 20 ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചു
- റയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓട്ടോ, ടാക്സി വാഹനങ്ങള്‍ക്ക് സവാരി നടത്തുന്നതിന് അനുമതി വേണം: ഐഎന്‍ടിയുസി
- കോവിഡ് ചികിത്സ: തിരുവനന്തപുരം സ്വകാര്യ ആശുപത്രികളില്‍ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍
കൊവിഡ് ഭേദമായവരിൽ മ്യൂക്കോർമൈക്കോസിസ് പടരുന്നു, എട്ട് മരണം, പലർക്കും കാഴ്‌ച്ച നഷ്‌ടപ്പെട്ടു
കൊവിഡ് ഭേദമായവരിൽ അപൂർവ ഫംഗസ് അണുബാധയായ മ്യൂക്കോർമൈക്കോസിസി വർധിക്കുന്നു. മഹാരാഷ്ട്രയിൽ കൊവിഡിനെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് ഇതുവരെ 8 പേർ മരിച്ചു. 200 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. കൊവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തിലും ഡൽഹിയിലും ഫംഗസ് ബാധ പടരുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ചില മരുന്നുകൾ പ്രതിരോധ ശേഷിയേയും ബാധിക്കും. ഇതാണ് കൊവിഡ് ഭേദമായവരെ ഫംഗസ് ബാധിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും. തലവേദന, പനി, കണ്ണിനുതാഴെയുള്ള വേദന, മൂക്കൊലിപ്പ്, സൈനസ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.
ആഴ്‌ച്ചകൾക്ക് മുൻപ് കൊവിഡ് മുക്തരായ പലർക്കും ഫംഗസ് ബാധയേറ്റതായി സൂറത്തിലെ സ്വകാര്യ ആശുപത്രി ഡോക്‌ടറായ മാഥുർ സവാനി പറഞ്ഞു. ഇത്തരത്തിൽ 60 പേർ ചികിത്സയിലുണ്ടെന്നും ഇവരിൽ പലർക്കും കാഴ്ച നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം