അനുബന്ധ വാര്‍ത്തകള്‍
- തന്റെ വിശ്വാസ്യത ബോധ്യപ്പെടുത്താൻ റമീസിന് ബാധ്യതയുണ്ട്, വാരിയം കുന്നനിൽ നിന്നും തിരക്കഥാകൃത്ത് മാറിനിൽക്കുമെന്ന് ആഷിഖ് അബു
- അഭിനയജീവിതത്തില്‍ വല്ലാത്തൊരു ശൂന്യത തോന്നി, ഇതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടു: അശോകൻ
- വീട്ടിലെ കറണ്ട് ബില്ല് അടയ്ക്കാൻ പോലും ബുദ്ധിമുട്ടി, സിനിമയിൽ അഭിനയിച്ചത് ജീവിയ്ക്കാൻവേണ്ടിയെന്ന് ശ്രീശാന്ത്
- ഇനി മുതൽ സ്വതന്ത്രസംവിധായകൻ ഇഷ്ടമുള്ള പ്ലാറ്റ്ഫോമിൽ സിനിമ പ്രദർശിപ്പിക്കും, തുറന്നടിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
- 'ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കേണ്ട' - സുരേഷ് ഗോപി ചിത്രം കാവലിൻറെ ടീസർ
എനിക്കും പറയാനുണ്ട്: വാരിയംകുന്നനിൽ നിന്നുമുള്ള പിന്മാറ്റത്തെ പറ്റി റമീസ്
പൃഥ്വിരാജ് നായകനായെത്തുന്ന വാരിയംകുന്നനിൽ നിന്നും തിരക്കഥാകൃത്ത് റമീസ് താത്‌കാലികമായി പിന്മാറുകയാണെന്ന് സംവിധായകൻ ആഷിഖ് അബു അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി റമീസ്. വാരിയംകുന്നൻ പ്രഖ്യാപിച്ചതിന് പിന്നാലെ തിരക്കഥാകൃത്തുകളിലൊരാളായ റമീസിന്റെ പഴയ തീവ്രരാഷ്ട്രീയ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് റമീസ് പ്രോജക്ടില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുകയാണെന്ന വിവരം ആഷിഖ് അബു അറിയിച്ചത്. സ്വന്തം വിശ്വാസ്യത സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത റമീസിനുണ്ടെന്നും ആഷിഖ് അബു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റമീസിന്റെ പ്രതികരണം.
റമീസിന്റെ ഫേസ്ബിക്ക് പോസ്റ്റ് വായിക്കാം
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.
എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.
ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.