1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഓസ്കാര്‍

ടോണി ഗില്‍‌റോയ്

ടോണി ഗില്‍‌റോയ് അക്കാഡമി അവാര്‍ഡ് ഓസ്കാര്‍ ഓസ്കര്‍ 2008 സിനിമ ഹോളിവുഡ് നാമനിര്‍ദ്ദേശം നോമിനേഷന്‍
WDWD
മൈകേല്‍ ക്ലെയ്‌ടണ്‍ എന്ന സിനിമയുടെ സംവിധായകനായ ടോണി ഗില്‍‌റോയ് ആദ്യമായാണ് അക്കാഡമി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. മാറ്റ് ഡാമന്‍ അഭിനയിക്കുന്ന ജാസന്‍ ബ്രോണി പരമ്പരയിലെ തിരക്കഥകളുടെ പേരിലാണ് ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

ചലച്ചിത്ര സംവിധായകന്‍ എന്ന പോലെ കൃതഹസ്തനായ എഴുത്തുകരന്‍ കൂടിയാണ് അദ്ദേഹം. തിരക്കഥാകൃത്തുക്കളായ ജോണ്‍ ഗില്‍‌റോയും ഡാന്‍ ഗില്‍‌റോയും സഹോദരന്‍‌മാരാണ്. അച്ഛന്‍ ഫ്രാങ്ക് ഗില്‍‌റോയും തിരക്കഥാകൃത്താണ്.

ജോര്‍ജ്ജ് ക്ലൂനിയെ നായകനാക്കി സ്വന്തം തിരക്കഥ സംവിധാനം ചെയ്താണ് അദ്ദേഹം ആദ്യമായി സംവിധായകന്‍റെ മേലങ്കി അണിയുന്നത്. തിരക്കഥയ്ക്കും സംവിധാനത്തിനും അദ്ദേഹത്തിന് നാമനിര്‍ദ്ദേശമുണ്ട്. ഡോളേഴ്സ് ക്ലൈബോണ്‍, ദി ഡെവിള്‍സ് അഡ്വക്കേറ്റ്, റൂഫ് ഓഫ് ലൈഫ് തുടങ്ങിയവയാണ് പ്രധാന തിരക്കഥകള്‍.
About Writer
WEBDUNIA