ഓണത്തിന്‍റെ നൊമ്പരസ്മൃതികളില്‍ തിലകന്‍

WEBDUNIA|
ഇത്തവണ ഓണം ഉണ്ണണമെന്ന്‌ എനിക്കൊരു വാശി തോന്നി. ഞാന്‍ പൈസയ്ക്ക്‌ വേണ്ടി അവിടെയെല്ലാം തപ്പി. കിട്ടിയില്ല. എഴുന്നേറ്റ്‌ അമ്മയുടെ മുറിയില്‍ പോയി. അവിടെയും തിരഞ്ഞു. ഒടുവില്‍ അമ്മയുടെ തലയിണയുടെ അടിയില്‍ നിന്ന്‌ ഒരു മാല കിട്ടി. ഞാന്‍ അതുമെടുത്ത്‌ പുറത്തേയ്ക്ക്‌ നടന്നു.

നേരെ നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പിലെത്തി. അവിടെയും ഓണമുണ്ണാതെ കുറെപ്പേരുണ്ട്‌. അവരെയെല്ലാം വിളിച്ച്‌ ഞാന്‍ നടന്നു. മാല 90 രൂപയ്ക്ക്‌ ഒരിടത്ത്‌ വിറ്റു. നേരെ കള്ളുഷാപ്പില്‍ പോയി കള്ളും കുടിച്ച്‌ ഓണസദ്യ ഉണ്ടു.

ഞാന്‍ വീട്ടിലെത്തി. എന്നെ കാത്ത്‌ അമ്മ നില്‌പുണ്ട്‌. അമ്മയുടെ മുഖം ദേഷ്യമോ സങ്കടമോ എന്നറിയാത്ത വിധത്തില്‍ വിങ്ങി നില്‍ക്കുകയാണ്‌. ഞാന്‍ ലഘുവായി പറഞ്ഞു - “ഓ ഒരു മാലയെടുത്ത്‌ വിറ്റതിനാണോ ഇത്ര ദേഷ്യം. നാടകം കളിച്ച്‌ കാശ്‌ കിട്ടുമ്പോള്‍ ഞാനൊന്ന്‌ വാങ്ങിത്തരാം.”

അമ്മ ഒന്നും മിണ്ടിയില്ല. അമ്മയുടെ മറുപടി കാക്കാതെ ഞാന്‍ അകത്തേയ്ക്ക്‌ നടന്നു. നടക്കുമ്പോള്‍ പിന്നില്‍ നിന്ന്‌ അമ്മയുടെ ശബ്ദം - “ഒരു മാല നിനക്ക്‌ വാങ്ങിത്തരാന്‍ പറ്റിയേക്കും. നിന്റെ അച്ഛന്‍ എന്റെ കഴുത്തില്‍ കെട്ടിയ താലി നിനക്ക്‌ വാങ്ങിത്തരാന്‍ പറ്റുമോ?”

ആ ചോദ്യം ഒരു വെള്ളിടി പോലെ എന്റെ ഹൃദയത്തില്‍ തറച്ചു. അന്ന്‌ അവസാനിച്ചതാണ് എന്റെ ഓണാഘോഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :