തിലകന്‍ വീണ്ടും ലാലിന്‍റെ അച്ഛന്‍

PROPRO
മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തുകയാണെന്ന ആരോപണം നടന്‍ തിലകന്‍ ഏറെക്കാലമായി ഉന്നയിക്കുന്ന ഒന്നാണ്. ഒട്ടേറെ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം ഗംഭീര വേഷങ്ങളില്‍ അഭിനയിച്ചു തകര്‍ത്ത തിലകന്‍, കുറേക്കാലമായി മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഭാഗമല്ല. എന്നാലിതാ തിലകന്‍റെ പരാതികള്‍ക്ക് പരിഹാരമായിരിക്കുന്നു.

കിരീടം, ചെങ്കോല്‍, സ്ഫടികം, നരസിംഹം തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിച്ച തിലകന്‍ വീണ്ടും മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിക്കാനൊരുങ്ങുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ലാലിന്‍റെ അച്ഛനായി തിലകനെത്തുന്നത്. ‘കര്‍ഷക ശ്രീ’ എന്നാണ് ചിത്രത്തിന്‍റെ പേര് നിശ്ചയിച്ചിരിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ടാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.

സിറിയന്‍ ക്രിസ്ത്യാനിയായ മാത്തച്ചന്‍ എന്ന ക്ഷീരകര്‍ഷകനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. മാത്തച്ചന്‍റെ പിതാവായ ജെറുമിയാസ് എന്ന കഥാപാത്രമായാണ് തിലകന്‍ വേഷമിടുന്നത്.
PROPRO

ധാരാളം പശുക്കള്‍ സ്വന്തമായുള്ള മാത്തച്ചന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ക്ലാസ്മേറ്റ്സ്, സൈക്കിള്‍, മഴൈ വരപ്പോകുത് എന്നീ സിനിമകള്‍ക്ക് ശേഷം ജയിംസ് ആല്‍ബര്‍ട്ട് രചിക്കുന്ന തിരക്കഥയാണിത്.

WEBDUNIA| Last Modified വെള്ളി, 24 ജൂലൈ 2009 (17:46 IST)
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ സിനിമ നര്‍മ്മത്തില്‍ പൊതിഞ്ഞ വ്യത്യസ്തമായൊരു കഥ പറയുന്നു. ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടതിനാല്‍ ജയിംസ് ആല്‍ബര്‍ട്ട് തിരക്കിട്ട് ഈ സിനിമയുടെ രചനയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :