ഓണത്തിന്‍റെ നൊമ്പരസ്മൃതികളില്‍ തിലകന്‍

WEBDUNIA|
ഓണത്തിന്റെ ദിവസം അച്ഛന്‍ മദ്യപിയ്ക്കും. ഞാനാണ്‌ അച്ഛനു വേണ്ടി മദ്യം വാങ്ങിക്കൊണ്ട്‌ വന്നിരുന്നത്‌. ഒരുകുപ്പി എനിക്കും തരും. അച്ഛനാണ്‌ എന്നെ മദ്യം സേവിയ്ക്കാന്‍ പഠിപ്പിച്ചത്‌. എനിക്ക്‌ 19 വയസുള്ളപ്പോഴത്തെ കാര്യമാണ്‌. കോളജില്‍ നിന്ന്‌ എന്നെ പുറത്താക്കി. കാരണമൊക്കെ മുമ്പ്‌ പലയിടത്തും എഴുതിയിട്ടുണ്ട്‌.

കോളജില്‍ നിന്ന്‌ പുറത്തായതോടെ വീട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടതുപോലെ. അമ്മ പലപ്പോഴും കുത്തുവാക്കുകള്‍ പറയും. അച്ഛനും ദേഷ്യമുണ്ട്‌, പഠിക്കാന്‍ വിട്ടിട്ട്‌ പഠിക്കാതെ വന്നിരിക്കുകയല്ലേ. എനിക്കും ഒറ്റപ്പെടല്‍ അസഹ്യമായിത്തോന്നി. അങ്ങനെയാണ്‌ ഹിന്ദി പഠിക്കാന്‍ ഒരു പ്രൈവറ്റ്‌ സ്ഥാപനത്തില്‍ ചേരുന്നത്‌. രണ്ട്‌ വര്‍ഷത്തെ കോഴ്‌സാണ്‌. കോഴ്‌സ്‌ കഴിയാറായി.

ഇതു വരെ ഫീസടച്ചത്‌ വീട്ടില്‍ നിന്ന്‌ ചെറിയ തുകകള്‍ മോഷ്ടിച്ചാണ്‌. ഇനി അവസാന പരീക്ഷയാണ്‌. അറുപത്‌ രൂപ ഫീസടച്ചെങ്കിലേ പരീക്ഷ എഴുതാന്‍ പറ്റൂ. എനിക്ക്‌ എന്ത്‌ ചെയ്യണമെന്നറിയില്ല. വീട്ടില്‍ ചോദിക്കാന്‍ പറ്റില്ല. മോഷ്ടിക്കാനും പറ്റില്ല. 60 രൂപ അന്നൊരു വലിയ തുകയാണ്‌. അത്‌ മോഷ്ടിക്കുക എന്ന്‌ പറഞ്ഞാല്‍, മനസ്സനുവദിക്കുന്നില്ല.

അച്ഛന്റെ ഒരു സുഹൃത്തിനോട്‌ പണം ചോദിച്ചു. ഞാന്‍ ചോദിച്ചാല്‍ അഞ്ച്‌ പൈസ കൊടുത്തുപോകരുതെന്ന്‌ അച്ഛന്‍ പറഞ്ഞിട്ടുണ്ടത്രേ. രക്ഷയില്ല. ഫീസടയ്ക്കേണ്ട സമയം കഴിഞ്ഞു. ആകെ നിരാശനായി തിരിച്ചുപോകുമ്പോള്‍ വഴിയിലൊരു വീട്ടില്‍ നിന്ന്‌ പാട്ടു കേട്ടു. ഞാന്‍ അവിടെ കയറി. നാടകത്തിന്റെ റിഹേഴ്‌സലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :