നേന്ത്രക്കായ - പത്തെണ്ണം ശര്‍ക്കര - അരക്കിലോ പഞ്ചസാര പൊടിപ്പിച്ചത് - 50 ഗ്രാം നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍ ചുക്ക്, ജീരകം പൊടിച്ചത് - പത്ത് ഗ്രാം വെളിച്ചെണ്ണ - ഒരു ലിറ്റര്‍ മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
തയാറാക്കുന്ന വിധം
നേന്ത്രക്കായ തൊലി കളഞ്ഞ് കാല്‍ ഇഞ്ച് കനത്തില്‍ നുറുക്കി കഷ്ണങ്ങളാക്കുക. മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കലക്കി കഷ്ണങ്ങള്‍ അതിലിട്ട് അല്പനേരം വയ്ക്കുക. അതിനുശേഷം കഷ്ണങ്ങള്‍ കഴുകി ഊറ്റിവയ്ക്കുക. ഒരു വലിയ ഉരുളിയോ, ചീനച്ചട്ടിയോ അടുപ്പത്ത് വച്ച് വെള്ളിച്ചെണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടാക്കുക. വെളിച്ചെണ്ണ തിളക്കുവാന്‍ തുടങ്ങുന്പോള്‍ കഷ്ണങ്ങള്‍ കുറെശ്ശെയായി ഇട്ട് ഇളക്കുക. കഷ്ണങ്ങള്‍ ഒരുമാതിരി മൂത്താല്‍ കോരിയെടുത്ത് പരന്ന തട്ടില്‍ പരത്തിവയ്ക്കുക.
ശര്‍ക്കര കുറച്ച് വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക. നല്ലവണ്ണം ഇളക്കണം. നൂല്‍പാകത്തില്‍ ശര്‍ക്കര പാവ് പാകമായാല്‍ തീയ് കുറേശ്ശെ കത്തിച്ച് കായകഷ്ണങ്ങള്‍ അതിലിട്ട് ഇളക്കണം. നെയ്യ് ഒഴിച്ച് വീണ്ടും ഇളക്കണം. ചുക്ക്, ജീരകം, പഞ്ചസാര പൊടിച്ചത് വിതറി അടുപ്പില്‍ നിന്ന് വാങ്ങിവച്ച് നന്നായി ഇളക്കി യോജിപ്പിക്കണം. ചൂടാറിയാല്‍ ടിന്നിലോ ഭരണിയിലോ ആക്കി വയ്ക്കണം.