പൊടിയാക്കി കൊത്തിയരിഞ്ഞ കാബേജ് 2 കപ്പ് പച്ചമുളക് 2 എണ്ണം ചുരണ്ടിയ തേങ്ങ മുക്കാല്‍ കപ്പ് വെളുത്തുള്ളി 1 അല്ലി മഞ്ഞള്‍പ്പൊടി കാല്‍ടീസ്പൂണ്‍ ഉപ്പ് പാകത്തിന്
കടുകു വറുക്കുന്നതിന്
വെളിച്ചെണ്ണ 1 ടേബിള്‍സ്പൂണ്‍ കടുക് 1ടീസ്പൂണ്‍ ഉഴുന്നുപരിപ്പ് 1ടീസ്പൂണ്‍ കറിവേപ്പില കുറച്ച്
തേങ്ങ മഞ്ഞള്‍പ്പൊടിയും പച്ചമുളക് വെളുത്തുള്ളി ഇവയും കൂടി പതുക്കെ ചതച്ചെടുക്കുക. അരിഞ്ഞ കാബേജില്‍ ചതച്ച തേങ്ങയും ഉപ്പും ഇട്ടു നന്നായി തിരുമ്മുക. ചീനച്ചട്ടി ചൂടാക്കി വെളിച്ചണ്ണയൊഴിച്ച് കടുകിട്ടു പൊട്ടിക്കുക. അതില്‍ ഉഴുന്നു പരിപ്പു ചേര്‍ക്കുക.
അതു ചുവന്നാലുടന്‍ കറിവേപ്പിലയും ഇട്ട് അരപ്പിട്ട് തിരുമി വച്ചിരിക്കുന്ന കാബേജും ചേര്‍ത്ത് അടച്ചുവയ്ക്കുക. നേരിയ തീ മതി. അപ്പോള്‍ കാബേജില്‍ നിന്ന് ഊറിവരുന്ന വെള്ളത്തില്‍ തന്നെ അതു വെന്തു കിട്ടും.അഞ്ചാറു മിനിറ്റ് കഴിഞ്ഞ് മൂടി തുറന്ന് വെന്തോ എന്നു നോക്കുക. വേവു പോരെങ്കില്‍ ഒന്നു കൂടി ഇളക്കി അടച്ചു വയ്ക്കുക.
വെന്താലുടന്‍ അടപ്പു മാറ്റി ഇളക്കിയിട്ട് ഒന്നു കൂടി ഉലര്‍ത്തി എടുക്കുക. കാബേജ് തോരന്‍ പെട്ടെന്നു തയ്യാറാക്കിയെടുക്കാം. കൂടുതല്‍സമയം അടുപ്പത്തിട്ട് ഉലര്‍ത്തേണ്ടതില്ല. ഒന്നു വലിഞ്ഞാലുടന്‍ വാങ്ങി പാത്രത്തിലേക്കു മാറ്റാം.