1. മറ്റുള്ളവ
  2. »
  3. വെബ്‌ദുനിയ സ്പെഷല്‍
  4. »
  5. ഓണം

ഏഴ് ഓണ സിനിമകള്‍

എ.കെ ജെ അയ്യര്‍

ഏഴ് ഓണ സിനിമകള്‍
FILEFILE
ഇക്കുറി ഓണത്തിന് ഏഴു മലയാള സിനിമകളാണ് റിലീസാവുന്നത്. സ്വാതന്ത്ര്യ ദിനത്തിന്‍റെ പിറ്റേന്നു മുതല്‍ ഓഗസ്റ്റ് 24 ന് വെള്ളിയാഴ്ച വരെ റിലീസാവുന്ന ചിത്രങ്ങളെയാണ് ഓണ സിനിമകളുടെ പട്ടികയില്‍ പെടുത്തുന്നത്.

സൂപ്പര്‍ താരങ്ങളുടെയെല്ലാം ചിത്രങ്ങള്‍ ഇക്കുറി ഓണത്തിനുണ്ട്. അതുപോലെ തന്നെ ഒരു പുതുമുഖ സിനിമയുമുണ്ട്. സുരേഷ് ഗോപികക്കും നവ്യാ നായര്‍ക്കും ഈ ഓണത്തിന് രണ്ട് ചിത്രങ്ങളുണ്ട് എന്നതാണ് ഒരു സവിശേഷത.

ഓണത്തിനിറങ്ങുന്ന ചിത്രങ്ങള്‍:

* മോഹന്‍‌ലാലിന്‍റെ അലിഭായി
* മമ്മൂട്ടിയുടെ ഒരേ കടല്‍
* സുരേഷ് ഗോപിയുടെ ബ്ലാക്ക് ക്യാറ്റ്
* ജയറാമിന്‍റെ സീതാ കല്യാണം
* കലാഭവന്‍ മണിയുടെ ഇന്ദ്രജിത്ത്
* പുതുമുഖങ്ങളുടെ നിവേദ്യം
* സുരേഷ് ഗോപിയുടെ തന്നെ കിച്ചാമണി എം.ബി.

മോഹന്‍ലാല്‍, ഗോപിക, നവ്യാനായര്‍ എന്നിവര്‍ അഭിനയിക്കുന്ന അലിഭായി ഓഗസ്റ്റ് 15 നു തന്നെ പുറത്തിറങ്ങി. ഷാജി കൈലാസ് ആണ് സംവിധായകന്‍. പതിവ് ഷാജി ചിത്രങ്ങളെപ്പോലെ മോഹന്‍ലാലിന്‍റെ ഹീറോയിസമാണ് ഇതിലെ പ്രമേയം. അലിഭായിയുടെ യഥാര്‍ത്ഥ കഥയിലെ നായകന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

FILEFILE
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഒരേ കടല്‍ എന്ന ചിത്രത്തിന്‍റെ ഏറ്റവും വലിയ സവിശേഷത ഇത്രയും കാലത്തിനിടയ്ക്ക് മീരാജാസ്മിന്‍ ആദ്യമായി മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു എന്നതാണ്. അലക്‍ഷ്യമായി ജീവിച്ച് ജീവിതം തുലയ്ക്കുന്ന സാമ്പത്തിക വിദഗ്ദ്ധന്‍റെ ജീവിതത്തിലേക്ക് ഒരു പെണ്‍‌കുട്ടി കടന്നുവരുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. നരേന്‍ ഈ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

FILEFILE
സുരേഷ് ഗോപി പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വിനയന്‍റെ ബ്ലാക് ക്യാറ്റ്. കണ്ണൂരില്‍ ഒരു മന്ദബുദ്ധിയായി ജീവിച്ച് മുംബൈയിലെത്തി പ്രതികാരം തീര്‍ത്ത് അസാധാരണ നായകനായി തീരുന്ന ഈ ചിത്രത്തില്‍ മുകേഷ് പ്രധാന റോളില്‍ അഭിനയിക്കുന്നുണ്ട്. മീനയും കാര്‍ത്തികയുമാണ് നായികമാര്‍.

FILEFILE
പഴയപെട്ടിയില്‍ നിന്ന് വെള്ളിത്തിരയിലേക്ക് എത്തുന്ന ചിത്രമാണ് സീതാ കല്യാണം. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജയറാമിനൊപ്പം തമിഴ് നടി ജ്യോതികയാണ് അഭിനയിക്കുന്നത്. ഇന്ദ്രജിത്ത്, ഗീതു മോഹന്‍‌ദാസ് എന്നിവരും സുകുമാരി, മനോരമ എന്നിവരും സീതാകല്യാണത്തിലുണ്ട്. തമിഴ് ബ്രാഹ്മണ കല്യാണം നടന്ന് ഏഴു ദിവസത്തിനകം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

FILEFILE
കലാഭവന്‍ മണി ചെമ്പരുന്ത് ഭാസി എന്ന ഗുണ്ടയായി അഭിനയിക്കുന്ന ചിത്രമാണ് ഹരിദാസ് സംവിധാനം ചെയ്യുന്ന ഇന്ദ്രജിത്ത്. നല്ല കാര്യങ്ങള്‍ക്കായി തന്‍റെ ഗുണ്ടായിസം ഉപയോഗിക്കുന്ന നല്ല ഗുണ്ടയായാണ് മണി അഭിനയിക്കുന്നത്. വിദ്യാ വിശ്വനാഥ് എന്ന പുതുമുഖമാണ് നായിക.

FILEFILE
ലോഹിതദാസ് ഇക്കുറി ഒരുപറ്റം പുതുമുഖങ്ങളുമായി നിവേദ്യം എന്ന സിനിമയുമായി ഓണത്തിനെത്തുന്നു. മലയാളത്തിലെ രണ്ട് പ്രമുഖ നടന്മാര്‍ ഈ ചിത്രത്തി ഒരുമിച്ച് അഭിനയിക്കുന്നു - ഭരത് ഗോപിയും നെടുമുടിവേണുവും. വിനു മോഹന്‍, സത്യഭാമ, ഹരി പി നായര്‍ തുടങ്ങി പുതുമുഖങ്ങളുടെ നീണ്ട നിര നിവേദ്യത്തിലുണ്ട്.

FILEFILE
ബിജു മേനോന്‍ വില്ലനായി വരുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ കിച്ചാമണി എം.ബി.എ. നവ്യാനായരും പ്രിയങ്കയും നായികമാരാണിതില്‍. ജയസൂര്യയ്ക്ക് ഇതില്‍ പ്രധാന വേഷമുണ്ട്. അനാഥനായ കിച്ചാമണി അഴിമതി സംഘങ്ങളുടെ ദല്ലാളാവുകയും രാഷ്ട്രീയക്കാരുടെ കൂലിത്തല്ലുകാരനായി മാറുകയും ചെയ്യുന്നതാണ് ഇതിലെ പ്രമേയം. അഷ്ന ആഷ എന്ന വനിതയാണ് ഇതിന്‍റെ തിരക്കഥാകൃത്ത്.
About Writer
WEBDUNIA