1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മാംസാഹാരം
  6. മീന്‍ ഉലര്‍ത്ത്

How to make Tasteful Fish Ularth | മീന്‍ ഉലര്‍ത്ത്

മീന് ഉലര്ത്ത് പാചകം
നോണ്‍ പ്രിയര്‍ക്ക് മീന്‍ ഉലര്‍ത്ത് ഒഴിവാക്കാന്‍ കഴിയാത്ത വിഭവമാണ്. ഇതാ ഒന്നു പരീക്ഷിച്ചുനോക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ദശക്കട്ടിയുള്ള മീന്‍ വേവിച്ച് മുള്ള് മാറ്റിയത് - 1 1/2 കപ്പ്
സവാള അരിഞ്ഞത് - 11/2 കപ്പ്
പച്ചമുളക് - 10
ഇഞ്ചി - 1 കഷ്ണം
കറിവേപ്പില - 3 തണ്ട്
കുടമ്പുളി - 3 കഷ്ണം
മുളകുപൊടി - 1 ടീസ്പൂണ്‍
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
മസാലപ്പൊടി - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

അരിഞ്ഞ പച്ചമുളക്, കുടമ്പുളി, ചതച്ച ഇഞ്ചി,കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. അതിനുശേഷം ചീനച്ചട്ടി അടുപ്പില്‍ വെച്ചു ചൂടായി കഴിയുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതില്‍ സവാള ഇട്ട് ഇളക്കുക. തവിട്ടുനിറം വരുമ്പോള്‍ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ക്കുക. അതില്‍ വേവിച്ച് വച്ച മീന്‍ കുടഞ്ഞിട്ട് നന്നായി ഇളക്കി ഉപയോഗിക്കുക.
About Writer
WEBDUNIA