ഓണസദ്യയില്‍ അല്‍പ്പം മീനും ബീഫും ! അങ്ങനെ കഴിക്കുന്നവരുമുണ്ട്

രേണുക വേണു| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (13:08 IST)

ഓണസദ്യയില്‍ മത്സ്യവും മാംസവും ഉള്‍പ്പെടുത്താമോ? കേള്‍ക്കുമ്പോള്‍ നമുക്ക് അല്‍പ്പം ആശ്ചര്യം തോന്നാം. എന്നാല്‍, അങ്ങനെ കഴിക്കുന്നവരും ഉണ്ട്. കോഴിക്കോടിനു വടക്കോട്ടാണ് ഓണസദ്യക്കൊപ്പം അല്‍പ്പം മീനും ബീഫും കഴിക്കുന്നത്. നോണ്‍ വെജില്ലാതെ ഊണുകഴിക്കാന്‍ പറ്റില്ലെന്ന നിര്‍ബന്ധക്കാരും കേരളത്തിന്റെ വടക്കോട്ട് ചില ഭാഗങ്ങളില്‍ ഉണ്ട് എന്നതാണ് യാഥാര്‍ഥ്യം. വടക്കന്‍ ജില്ലകളിലാണ് പൊതുവെ മത്സ്യ-മാംസ വിഭവങ്ങള്‍ സദ്യക്കൊപ്പം വിളമ്പുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :