നെയ്യാറ്റിന്‍കര ഗോപന്റെ ഓണാശംസകള്‍, സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി ആറാട്ട് ടീം !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (11:56 IST)

മോഹന്‍ലാലിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആറാട്ട്. ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് ടീം സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. മോഹന്‍ലാലും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും പോസ്റ്റര്‍ പങ്കുവെച്ചു.
സിനിമ തിയേറ്ററുകളില്‍ തന്നെ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.ഒക്ടോബര്‍ 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചത്.അടിപൊളി ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഉദയകൃഷ്ണന്‍ തിരക്കഥയൊരുക്കിയ 'ആറാട്ട്' ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് മസാല എന്റര്‍ടെയ്ര്‍ കൂടിയാണ്.ശ്രദ്ധ ശ്രീനാഥ് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :