അനുബന്ധ വാര്‍ത്തകള്‍
- മെനുവിൽ നിന്ന് ബീഫിനെ പുറത്താക്കി കേരളാ പൊലീസ്; വിവാദം
- 'ബീഫ് പരിസ്ഥിതിക്ക് ദോഷം'; മലയാളികൾ സസ്യാഹാരം ശീലമാക്കണമെന്ന് ജയറാം രമേശ്
- 'അപ്പം, പുട്ട്,പഴംപൊരി പൊറോട്ട മെനുവില്‍ നിന്നൊഴിവാക്കിയയതിനെതിരെ രൂക്ഷവിമർശനം' തീരുമാനം പിൻവലിച്ച് റെയിൽവേ
- പഴംപൊരിയും പൊറോട്ടയും പുറത്ത്, പകരം തൈര് സാദവും സാമ്പാർ സാദവും; കേരളീയ വിഭവങ്ങള്‍ ഒഴിവാക്കി റെയില്‍വേയുടെ പുതിയ മെനു
- ബീഫ് ആരോഗ്യകരമായി പാകം ചെയ്യേണ്ടത് ഇങ്ങനെ, ആറിയൂ !
പൊറോട്ടയും ബീഫും ഇഷ്ടമല്ലേ? സിമ്പിളായി ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചപ്പാത്തിയും ബിഫ് ഫ്രൈയും എത്ര നല്ല കോമ്പിനേഷന്‍. പക്ഷേ ഉണ്ടാക്കാന്‍ മടിയാണെന്നു മാത്രം. മടിയൊന്നുമില്ലാതെ സിമ്പിളായി ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാമോ? പാചകം തുടങ്ങിക്കോളൂ. രുചികരമായ ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ബീഫ് - 1 1/2 കിലോ
ഡാല്‍ഡ - 3 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി - 2 എണ്ണം
ഉള്ളി - 9 എണ്ണം
സവോള ചെറുത് - 2 എണ്ണം
ഇഞ്ചി - 2 കഷ്ണം
വറ്റല്‍ മുളക് -15
ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം:
ബീഫ് വലിയ കഷ്ണങ്ങളാക്കിയ ശേഷം ഫോര്‍ക്കുപയോഗിച്ച് പരുവത്തിലാക്കുക. മൂന്നു ടേബിള്‍ സ്പൂണ്‍ സോയാസോസും ഒന്നര ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം. അതിനു ശേഷം വേവിക്കുക. ഉള്ളി, വെളുത്തുള്ളി, സവോള, ഇഞ്ചി എന്നിവ നീളത്തില്‍ അരിഞ്ഞതും വറ്റല്‍മുളകും ഡാല്ഡയില് വഴറ്റി മൂക്കുമ്പോള്‍ ഇറച്ചിയിട്ടു വറുക്കുക. മൊരിയുമ്പോള്‍ വാങ്ങി ഉപയോഗിക്കുക.