വെബ്‌ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 11 മാര്‍ച്ച് 2020 (14:46 IST)
ഇറ്റലിയിൽനിന്നും നെടുമ്പാശേരിയിലെത്തിയ
സംഘത്തിലെ പത്തുപേരെ കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസവും ഉൾപ്പടെയുള്ള രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പത്തുപേരെയും നിരീക്ഷണത്തിനായി ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.
ഇറ്റലിയിയിൽനിന്നും 52 പേരാണ് ഇന്നു പുലർച്ചെ മൂന്ന് വിമാനങ്ങളിലായി നെടുമ്പാശേരിയിൽ എത്തിയത്. രണ്ട് കുട്ടികളും രണ്ട് ഗർഭിണികളും സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലേക്കാണ് മാറ്റിയത്. എല്ലാവരുടെയും സാംപിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലം നെഗറ്റീവ് ആണങ്കിൽ ഇവരെ വീടുകളിലേക്ക് അയക്കും.
അതേസമയം കൊറോന ബാധയെതുടർന്ന് എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെയും മാതാപിതാക്കളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട റാന്നി സ്വദേശിയായ വൃദ്ധയുടെ നില ആശങ്കാ ജനകമാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളതാണ് രോഗം മൂർഛിക്കാൻ കാരണം. 92 കാരനായ ഇവരുടെ ഭർത്താവും പ്രത്യേക നിരീക്ഷണത്തിലാണ്. ഇറ്റലിയിൽനിന്നും എത്തി വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി സ്വദേശിയുടെ മാതാപിതാക്കളാണ് ഇരുവരും