അനുബന്ധ വാര്‍ത്തകള്‍
- ജയലളിതയുടെ വസതി തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കിയേക്കുമെന്ന് സൂചന
- ഗെഹ്ലോത്തിനോട് പരസ്യപ്രസ്താവന നിർത്താൻ ആവശ്യം: സച്ചിനെ തിരിച്ചെത്തിക്കാൻ നേരിട്ടിടപെട്ട് രാഹുൽ ഗാന്ധി
- കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾ വേണ്ട: കടിഞ്ഞാണിട്ട് ഹൈക്കോടതി
- വിമതർക്കെതിരെ നടപടികൾ കടുപ്പിച്ച് കോൺഗ്രസ്, അയോഗ്യരാക്കിയേക്കും
- കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരം: വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി
രാജസ്ഥാനിൽ രണ്ട് എംഎൽഎമാരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്‌തു
രാജസ്ഥാനിൽ രണ്ട് എംഎൽഎമാരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്‌തു.സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്രസിങ് എന്നീ എംഎൽഎമാരെ പാർട്ടി സസ്‌പെൻഡ് ചെയ്‌തത്. ഇരുവർക്കും പാർട്ടി കാരണം കാണിക്കൽ നോട്ടീസും നൽകി.
അതേസമയം തന്നെ പാർട്ടിസ്ഥാനങ്ങളിൽ നിന്നും ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കിയതിനെ ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കോണ്‍ഗ്രസിനൊപ്പം തുടരുമ്പോള്‍ നൽകിയ അയോഗ്യത നോട്ടീസിന് സാധുതയില്ലെന്നാണ് ഹര്‍ജിയിലെ വാദം. സച്ചിൻ പൈലറ്റ് ക്യാമ്പിലേക്ക് പോയ ഭാരതീയ ട്രൈബൽ പാര്‍ട്ടിയിലെ രണ്ട് എംഎൽഎമാര്‍ ഇന്ന് അശോക് ഗെലോട്ടുമായി ചര്‍ച്ച നടത്തുന്നുണ്ട്.
അതേസമയം ഗെഹ്‌ലോത്ത് സർക്കാരിനെ സഹായിക്കാൻ ബിജെപി മുൻ മുഖ്യമന്ത്രി വസുന്ദര രാജേ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സഖ്യ കക്ഷിയായ ആര്‍എൽപി രംഗത്തെത്തിയിട്ടുണ്ട്.