അനുബന്ധ വാര്‍ത്തകള്‍
- പുതിയ പാർട്ടിയ്ക്ക് സാധ്യത? ബിജെപിയിലേക്കെന്ന വാർത്തകൾ തള്ളി സച്ചിൻ പൈലറ്റ്
- സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ല-പാർട്ടി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ സച്ചിന്റെ ട്വീറ്റ്
- രാഷ്ട്രീയ പ്രതിസന്ധിയിൽ കോൺഗ്രസ്: സച്ചിൻ പൈലറ്റ് പുറത്തേക്ക്, അവസരം കാത്ത് ബിജെപി
- 102 എംഎൽഎമാരുമായി ഗഹ്ലോട്ടിന്റെ ശക്തി പ്രകടനം, സച്ചിനൊപ്പം അഞ്ചുപേർ മാത്രമെന്ന് റിപ്പോർട്ട്
- ബിജെപിയിലേക്കില്ല, പുതിയ പാർട്ടിയുണ്ടാക്കുമെന്ന സൂചന നൽകി സച്ചിൻ പൈലറ്റ്
വിമതർക്കെതിരെ നടപടികൾ കടുപ്പിച്ച് കോൺഗ്രസ്, അയോഗ്യരാക്കിയേക്കും
സച്ചിൻ പൈലറ്റിനെ പാർട്ടി ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്‌തതിന് പിന്നാലെ കടുത്ത നടപടികളുമായി കോൺഗ്രസ്.പാർട്ടിവിരുദ്ധ നിലപാടുകളുടെ പേരിൽ സച്ചിനുൾപ്പെടെയുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള നടപടികൾ കോൺഗ്രസ് ആരംഭിച്ചു.എംഎൽഎമാർക്കു നിയമസഭാ സ്പീക്കർ നോട്ടിസ് അയച്ചു. വെള്ളിയാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.
കോൺഗ്രസിന്റെ രണ്ടുനിയമകക്ഷി യോഗത്തിലും പങ്കെടുക്കാതെ പാർട്ടിവിരുദ്ധപ്രവർത്തനം നടത്തിയെന്നും സംഭവത്തിൽ വിശദീകരണം നൽകണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.അതേസമയം മന്ത്രി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയ നേതാക്കൾക്ക് പകരമുള്ള ഒഴിവുകൾ നികത്താൻ മുഖ്യമന്ത്രി ഇന്നു മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നു സൂചനയുണ്ട്.
അടുത്ത ലേഖനം