1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Three kids drown in beach

ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങി; രണ്ടുപേരുടെ മൃതദേഹം ലഭിച്ചു

Three Kids
ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങി. തമിഴ്‌നാട് നെട്ടുക്കുപ്പം ബീച്ചിലാണ് സംഭവം. രണ്ടുപേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. ഫയര്‍ഫോഴ്‌സാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. അലക്‌സ്(12), രുദ്ര(13), വിക്കി(10) എന്നിവരാണ് മരിച്ചത്. ഏഴുകുട്ടികളാണ് ബന്ധുക്കള്‍ക്കൊപ്പം ബീച്ചിലുണ്ടായിരുന്നത്. 
 
വെള്ളത്തില്‍ കളിക്കുകയായിരുന്നു കുട്ടികള്‍. ശക്തമായ തിര വന്നതാണ് അപകടത്തിന് കാരണം. മത്സ്യബന്ധത്തിലുണ്ടായിരുന്ന ഒരാള്‍ സാഹായത്തിനെത്തിയെങ്കിലും മൂന്നുകുട്ടികളെ കാണാതാകുകയായിരുന്നു.
അടുത്ത ലേഖനം
ബജറ്റ് സമ്മേളനം തുടങ്ങി, എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയാറെന്ന് പ്രധാനമന്ത്രി