കര്‍ഷക പ്രക്ഷോഭം: മഹാത്മ ഗാന്ധിയുടെ ചെറുമകള്‍ പിന്തുണയുമായി ഗാസിപ്പൂരില്‍
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മഹാത്മ ഗാന്ധിയുടെ ചെറുമകള്‍ താര ഗാന്ധി ബട്ടാര്‍ജി പിന്തുണയുമായി ഗാസിപ്പൂരിലെത്തി. 84കാരിയ താര ഗാന്ധി ദേശീയ ഗാന്ധി മ്യൂസിയത്തിന്റെ ചെയര്‍ പേഴ്‌സണ്‍ കൂടിയാണ്. സമരം സമാധാന പരമായിരിക്കണമെന്ന് പറഞ്ഞ അവര്‍ സര്‍ക്കാരിനോട് കര്‍ഷകരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
നമ്മള്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെയും ഭാഗമായിട്ടല്ല ഇവിടെ വന്നതെന്നും ജീവിതത്തിലുടനീളം നമുക്ക് ആഹാരം നല്‍കി പരിപാലിച്ച കര്‍ഷകര്‍ക്കുവേണ്ടിയാണ് വന്നതെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ മുതല്‍ കര്‍ഷകര്‍ ഗാസിപ്പൂരില്‍ കൂടിയിരിക്കുകയാണ്.