പാക്കിസ്ഥാനില്‍ കൊവിഡ് ബാധിച്ച് കടുവകുട്ടികള്‍ ചത്തു

ശ്രീനു എസ്| Last Modified ഞായര്‍, 14 ഫെബ്രുവരി 2021 (08:50 IST)
പാക്കിസ്ഥാനില്‍ കൊവിഡ് ബാധിച്ച് കടുവകുട്ടികള്‍ ചത്തു. ലാഹോര്‍ മൃഗശാലയിലെ വെള്ള കടുവകുട്ടികളാണ് ചത്തത്. സാധരണയായി പൂച്ചകളെ ബാധിക്കുന്ന പാന്‍ല്യൂകോപെനിയ വൈറസ് ബാധിച്ചാണ് കടുവക്കുട്ടികള്‍ ചത്തതെന്നായിരുന്നു മൃഗശാല അധികൃതര്‍ കരുതിയിരുന്നത്. എന്നാല്‍ പരിശോധനയില്‍ കടുവക്കുട്ടികളുടെ ശ്വാസകോശത്തിന് കാര്യമായ തകരാര്‍ കണ്ടെത്തി.

കൊവിഡ് ബാധിച്ചതാണ് രണ്ടു കടുവകുട്ടികളുടെ ജീവനെടുത്തതെന്ന് മൃഗശാല ഡെപ്യൂട്ടി ഡയറക്ടര്‍ കിരണ്‍ സലീം പറഞ്ഞു. ഇതേത്തുടര്‍ന്ന് മൃഗശാലയിലുള്ള എല്ലാ ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നടത്തുകയും ഇതില്‍ കടുവക്കുട്ടികളെ നോക്കിയിരുന്ന ഒരാള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :