18ന് രാജ്യവ്യാപകമായി ട്രെയിൻ തടയുമെന്ന് കർഷകർ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (07:37 IST)
ഡൽഹി: പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ സമരം ശക്തിപ്പെടുത്താൻ കർഷകർ. ഈ മസം 18ന് രാജ്യാവ്യാപകമായി നാലുമണിക്കൂർ ട്രെയിൻ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്താമാക്കി. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് നാലുമണി വരെയായിരിയ്ക്കും ട്രെയ്ൻ തടയുക. ഫെബ്രുവരി 12 മുതൽ രാജസ്ഥാനിൽ ടോൾ പിരിവ് അനുവദിയ്ക്കില്ല എന്നും സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. കർഷകർ ചർച്ചയ്ക്ക് തയ്യാറാവണം എന്നും സർക്കാർ വാതിലുകൾ അടച്ചിട്ടില്ല എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു, ഇതിന് തൊട്ടുപിന്നാലെയാണ് കർഷകർ വീണ്ടും സമര പ്രഖ്യാപനം നടത്തിയിരിയ്ക്കുത്. കാർഷിക നിയമങ്ങളിൽ ഭേദഗതിയ്ക്ക് തയ്യാറാണെന്നും എന്നാൽ അത് നിയമങ്ങൾ തെറ്റായതുകൊണ്ടല്ല എന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമർ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :