അനുബന്ധ വാര്‍ത്തകള്‍
- 'രാമക്ഷേത്രം പണിയുമ്പോള്‍ മാത്രമേ മടങ്ങിവരു'; നരേന്ദ്രമോദി അയോധ്യയിലെത്തുന്നത് 28വര്‍ഷത്തിനു ശേഷം
- അയോധ്യയില്‍ രാമക്ഷേത്രം: 28വര്‍ഷത്തിനു ശേഷം ഊര്‍മിള ആഹാരം കഴിക്കും
- രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജയ്ക്കായി പ്രധാനമന്ത്രി അയോധ്യയിൽ: LIVE
- അയോധ്യയിലെത്തുന്ന പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് കൊവിഡ് മുക്തരായ പൊലീസുകാര്‍
- അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയോടനുബന്ധിച്ച് കനത്ത സുരക്ഷ
പ്രധാനമന്ത്രി വെള്ളിശില സ്ഥാപിച്ചു; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം
40 കിലോ തുക്കമുള്ള വെള്ളി ശില സ്ഥാപിച്ച് രാമക്ഷേത്ര നിർമ്മാണത്തിന് തുടകംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ പുണ്യ ക്ഷേത്രങ്ങളിൽനിന്നുമുള്ള മണ്ണും പുണ്യ നദികളിൽനിന്നുമുള്ള ജലവും എത്തിച്ച് വിപുലമായ പൂജകളോടും സന്നാഹങ്ങളോടെയുമാണ് രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമായത്.
ഇന്ന് രാവിലെ അയോധ്യയിലെത്തിയ നരേന്ദ്ര മോദി ഭൂമി പൂജയ്ക്ക് മുൻപായി ഹനുമാൻ ഗന്ധി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഭൂമി പൂജയ്ക്ക് എത്തിയത്. ക്ഷേത്ര ഭൂമിയിൽ പാരിജാത തൈ നട്ട ശേഷമാണ് പ്രധാനമന്ത്രി വെള്ളി ശില സ്ഥാപിച്ചത്. അയോധ്യയിൽ വലിയ സുരക്ഷ ഒരുക്കിയിട്ടുണ്ട് .