'രാമക്ഷേത്രം പണിയുമ്പോള്‍ മാത്രമേ മടങ്ങിവരു'; നരേന്ദ്രമോദി അയോധ്യയിലെത്തുന്നത് 28വര്‍ഷത്തിനു ശേഷം

ശ്രീനു എസ്| Last Updated: ബുധന്‍, 5 ഓഗസ്റ്റ് 2020 (13:10 IST)
നരേന്ദ്രമോദി അയോധ്യയിലെത്തുന്നത് 28വര്‍ഷത്തിനു ശേഷം. രാമക്ഷേത്രം പണിയുമ്പോള്‍ മാത്രമേ താന്‍ അയോധ്യയില്‍ വരുകയുള്ളുവെന്ന് അദ്ദേഹം 1992ല്‍ ശപഥം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം അതിര്‍ത്തി പ്രദേശം സന്ദര്‍ശിച്ചിരുന്നെങ്കിലും അദ്ദേഹം അയോധ്യയില്‍ പ്രവേശിച്ചിരുന്നില്ല.

രാമജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാന മന്ത്രിയാണ് നരേന്ദ്രമോദി. അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതോടെ 28 വര്‍ഷമായി ഉപവാസത്തിലിരിക്കുന്ന 81കാരിയായ ഊര്‍മിള ചതുര്‍വേദി ആഹാരം കഴിക്കും എന്നറിയിച്ചിട്ടുണ്ട്. 1992ല്‍ തര്‍ക്കഭൂമിയിലുണ്ടായ പ്രശ്നങ്ങള്‍ കാരണമാണ് ഇവര്‍ ഉപവാസം ആരംഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :