എല്‍പിജി വിതരണത്തില്‍ ആശ്വാസം; കേന്ദ്രം പുതിയ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ന്യൂഡല്‍ഹി: എല്‍പിജി റീഫില്‍ ബുക്കിംഗിനുള്ള ഇടവേളയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയതായി പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക എല്‍പിജി (LPG) ഉപഭോക്താക്കള്‍ക്കും ഇനി 25 ദിവസത്തിലൊരിക്കല്‍ റീഫില്‍ ബുക്ക് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
'മധ്യേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് എല്‍പിജി വിതരണത്തിലുണ്ടായ സമ്മര്‍ദ്ദം കണക്കിലെടുത്ത് റീഫില്‍ ബുക്കിംഗിനുള്ള ഇടവേള നഗരപ്രദേശങ്ങളില്‍ 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും നിശ്ചയിച്ചിരുന്നു. എന്നാല്‍ എല്‍പിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫില്‍ ബുക്കിംഗിലെ ബാക്ക്ലോഗ് (തീര്‍പ്പാകാത്ത അപേക്ഷകള്‍) ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ നിയന്ത്രണം ലഘൂകരിച്ചു.
ഇനിമുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ റീഫില്‍ ബുക്ക് ചെയ്യാവുന്നതാണ്,' പ്രസ്താവനയില്‍ പറയുന്നു.