1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Prajwal Revanna arrested

സ്ത്രീ പീഡനക്കേസ്: ജെഡിഎസ് നേതാവും എംപിയുമായ പ്രജ്വല്‍ രേവണ്ണയെ അറസ്റ്റുചെയ്തു

prajwal
prajwal
സ്ത്രീ പീഡനക്കേസ് പ്രതിയായ ജെഡിഎസ് നേതാവും എംപിയുമായ പ്രജ്വല്‍ രേവണ്ണയെ അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാത്രി കോംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോളാണ് പ്രജ്വലിനെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അറസ്റ്റുചെയ്തത്. 33കാരനായ ഇദ്ദേഹം മ്യൂണിച്ചില്‍ നിന്ന് ബിസിനസ് ക്ലാസ് ഫ്‌ളൈറ്റില്‍ എത്തുകയായിരുന്നു. ഇയാള്‍ രാജ്യം വിട്ടിട്ട് ഒരുമാസത്തോളമായിരുന്നു. നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 
 
ഏപ്രില്‍ 27നാണ് ഇയാള്‍ ജര്‍മനിയിലേക്ക് കടന്നത്. ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രജ്വല്‍ നാട്ടില്‍ തിരിച്ചെത്തുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം വൈദ്യപരിശോധന നടത്തി കോടതിയില്‍ ഹാജരാക്കും.
അടുത്ത ലേഖനം
കോണ്‍ഗ്രസ് ഇന്ത്യയിലുടനീളം താലിബാന്‍ സമ്പ്രദായവും ശരിയത്ത് നിയമവും നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്