1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Shashi Tharoor reacts to smuggling gold News

സ്വര്‍ണക്കടത്തില്‍ ശശി തരൂര്‍ എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ശിവകുമാര്‍ പ്രസാദ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

Shashi Tharoorr
സ്വര്‍ണക്കടത്തില്‍ ശശി തരൂര്‍ എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ശിവകുമാര്‍ പ്രസാദ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് കഴിഞ്ഞ ദിവസം സ്വര്‍ണം വാങ്ങാന്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്. അരക്കിലോ സ്വര്‍ണമാണ് കൈമാറാനായി എത്തിയത്. എയര്‍ഡ്രോം എന്‍ട്രി പെര്‍മിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ചത്. 
 
അതേസമയം ശിവകുമാറിന്റെ അറസ്റ്റ് തന്നെ ഞെട്ടിച്ചുവെന്ന് ശശിതരൂര്‍ പറഞ്ഞു. പിടിയിലായത് തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫാണെന്നും ഇപ്പോള്‍ പാര്‍ട്ട് ടൈം ആയി മാത്രമാണ് തന്റെ ഓഫീസില്‍ ജോലി ചെയ്യുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. സര്‍വ്വീസ് കഴിഞ്ഞിട്ടും പാര്‍ട്ട് ടൈം ആയി തുടരാന്‍ അനുവദിച്ചത് ഡയാലിസിസ് ചെയ്യുന്നയാള്‍ എന്ന നിലയിലാണ്. അന്വേഷണത്തിന് പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം
Shashi Tharoor: ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് സ്വര്‍ണക്കടത്തിനു പിടിയില്‍